സെന്റ് തോമസ് ഹൈസ്കൂളിൽ കലാമേള സമാപിച്ചു:
തോട്ടുമുക്കം: സെന്റ് തോമസ് ഹൈസ്കൂളിൽ കലാമേള സമാപിച്ചു: ജൂലൈ 26, 27 ദിവസങ്ങളിലായി നടന്നു വന്ന കലാമേള ഇന്നലെ വൈകുന്നേരം 4 മണിയോടെ അവസാനിച്ചു. മേള അവസാനിക്കുമ്പോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കിയത് ബ്ലൂ ഹൗസാണ്. ചെറിയ പോയിന്റ് വ്യത്യാസത്തിൽ ഗ്രീൻ ഹൗസും യെല്ലോ ഹൗസും യഥാക്രമം ഫസ്റ്റും സെക്കന്റും റണ്ണറപ്പുകളായി. വാശിയേറിയ പോരാട്ടത്തിനൊടുവിൽ റെഡ് ഹൗസ് നാലാം സ്ഥാനം കരസ്ഥമാക്കി. ജോമിൻസർ, സൂര്യ ടീച്ചർ, അമൃത ടീച്ചർ എന്നിവരുടെ സംഘാടനമികവ് കൊണ്ട് മത്സരങ്ങളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കി. വിദ്യാർത്ഥികളുടെ വാശിയേറിയ പോരാട്ടത്തിന് സാക്ഷികളാകാൻ രക്ഷിതാക്കളും എത്തിയിരുന്നു. ഒരാഴ്ച നീണ്ടു നിന്ന അൽഫോൻസാ വാരാചരണ സമാപനവും , ഡോക്യുമെന്ററി പ്രദർശനവും ,HM, M.J . ജോസഫ് സാറിന്റെ അൽ ഫോൻസാ അനുസ്മരണപ്രഭാഷണവും കലാമേളയുടെ സമാപനത്തോടൊപ്പം നടന്നു. വിജയിച്ചവരും പങ്കാളികളായ വരുമായ എല്ലാവരുടേയും ആഹ്ലാദ പ്രകടനത്തോടെ മേളയുടെ പര്യവസാനമായി.