ജനകീയ ഹരിത റിപ്പോർട്ട് കൈമാറി

 ജനകീയ ഹരിത റിപ്പോർട്ട് കൈമാറി 



കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്ത് മാലിന്യമുക്ത നവകേരളം ജനകീയ ഹരിത റിപ്പോർട്ട്   കൊടിയത്തൂർ നൂറുൽ ഇസ്ലാംമദ്രസാ ഹാളിൽ നടന്ന ഹരിത സ്‌പെഷ്യൽ ഗ്രാമസഭയിൽ വെച്ച്  ഗ്രാമ

പഞ്ചായത്ത് വൈസ്  പ്രസിഡന്റ് ഫസൽ കൊടിയത്തൂരിന് ഹരിത ഓഡിറ്റ് ടീം ഉദ്യോഗസ്ഥൻ രമേശൻ കൈമാറി.ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിശ ചേലപ്പുറത്ത് അധ്യക്ഷത വഹിച്ചു.  മെമ്പർമാരായ ടി കെ അബൂബക്കർ,കരീം പഴങ്കൽ മറിയം കുട്ടിഹസ്സൻ, കെ.ജി സീനത്ത്, രതീഷ് കെ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആബിദ ടി, ഹെൽത്ത് ഇൻസ്പെക്ടർ റീനിൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അബ്ദുൽ ഗഫൂർ, ഹരിദാസൻ മാസ്റ്റർ, ബിന്ദു,റൂബി എന്നിവർ സംസാരിച്ചു.