_തെരുവുനായ ഭീതിയിൽ കൂത്താളി പഞ്ചായത്ത്: സ്കൂളുകൾക്ക് അവധി നൽകി_*

 *_തെരുവുനായ ഭീതിയിൽ കൂത്താളി പഞ്ചായത്ത്: സ്കൂളുകൾക്ക് അവധി നൽകി_*



*_കോഴിക്കോട്_* : _തെരുവ് നായ ഭീതിയിൽ കോഴിക്കോട് ജില്ലയിലെ കൂത്താളി പഞ്ചായത്ത്. തെരുവ് നായകളുടെ ശല്യം രൂക്ഷമായതോടെ കൂത്താളി പഞ്ചായത്തിലെ സ്കൂളുകൾക്കാണ് ഇന്ന് അവധി നൽകിയിരിക്കുന്നത്. പ്രദേശത്ത് അക്രമകാരിയായ തെരുവ് നായകളുടെ എണ്ണം പെരുകിയിട്ടുണ്ട്. കഴിഞ്ഞ കുറേ നാളുകളായി ഈ മേഖലയിൽ തെരുവുനായ ശല്യം വർദ്ധിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്_.


_പഞ്ചായത്താണ് സ്കൂളുകൾക്ക് അവധി നൽകിയിരിക്കുന്നത്. അംഗനവാടികൾക്കും അവധി ബാധകമാണ്. സ്കൂളുകൾക്ക് അവധി നൽകിയതിന് പുറമേ, പ്രദേശത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ മുഴുവൻ പണികളും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാല് പേർക്കാണ് കൂത്താളിയിൽ തെരുവ് നായയുടെ കടിയേറ്റത്. ഈ സാഹചര്യത്തിലാണ് അവധി ഉൾപ്പെടെയുള്ളവ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായയുടെ ആക്രമണം കാരണം കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്_.