കൊടിയത്തൂരിൽ അദ്യം ആധാർ ആദ്യ ഘട്ട ക്യാമ്പ് പൂർത്തിയായി
കൊടിയത്തൂരിൽ അദ്യം ആധാർ ആദ്യ ഘട്ട ക്യാമ്പ് പൂർത്തിയായി
മുക്കം:ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലുടനീളം നടത്തുന്ന ‘ആദ്യം ആധാർ’ സമഗ്ര ആധാർ എൻറോൾമെന്റ് യജ്ഞത്തിന്റെ ആദ്യ ഘട്ട ക്യാമ്പ് കൊടിയത്തൂരിൽ പൂർത്തിയായി.
ഗ്രാമ പഞ്ചായത്തിലെ 1, 2 വാർഡുകളെ സംയോജിപ്പിച്ച് കൊടിയത്തൂർ ജി എം യു പി സ്കൂളിലും 4,7 വാർഡുകളെ സംയോജിപ്പിച്ച് ഗോതമ്പ റോഡുമാണ് ക്യാമ്പ് നടന്നത്. അഞ്ച് വയസിനു താഴെയുള്ള കുട്ടികളുടെ എൻറോൾമെന്റ് രണ്ട് ക്യാമ്പുകളിലായി പൂർത്തിയായി. ആദ്യ ഘട്ടത്തിൽ ഇതുവരെ ആധാർ എടുത്തിട്ടില്ലാത്ത 5 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ആധാർ ക്യാമ്പ് സംഘടിപ്പിച്ചത്.
മുൻകൂട്ടി ആശാവർക്കർമാർ, അംഗൻവാടിവർക്കാർ എന്നിവർ മുഖേന രജിസ്റ്റർ ചെയ്തവർക്കാണ് ക്യാമ്പുകളിൽ പ്രവേശനം നൽകിയത്.
ക്യാമ്പിന്റെ ഉദ്ഘാടനം ജി എം യു പി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഫസൽ കൊടിയത്തൂർ നിർവഹിച്ചു. വാർഡ് മെമ്പർ ടി.കെ അബൂബക്കർ, മുൻ പ്രസിഡൻ്റ് വി.ഷംലൂലത്ത് എന്നിവർ സംസാരിച്ചു. ഗോതമ്പ റോഡിൽ വാർഡ് മെമ്പർമാരായ കോമളം തോണിച്ചാൽ, കരീം പഴങ്കൽ എന്നിവർ നേതൃത്വം നൽകി. ക്യാമ്പ് നടത്തിപ്പിന് അങ്കണവാടി വർക്കർമാർ, കുടുംബശ്രീ എ.ഡി എസ് വളണ്ടിയർമാർ , ആശ വർക്കർമാർ തുടങ്ങിയവർ നേതൃത്വം നൽകി.
ചിത്രം: