മണിപ്പൂർ കലാപം പ്രതിഷേധവുമായി ചുണ്ടതുംപൊയിൽ ഇടവക*

 *മണിപ്പൂർ കലാപം പ്രതിഷേധവുമായി ചുണ്ടതുംപൊയിൽ ഇടവക*



നീതി നിഷേധം തുടരുന്ന മണിപ്പൂരിൽ,കൊല്ലപ്പെടുന്ന സഹോദരങ്ങൾക്കായി  നീതിയുടെ ശബ്ദമായി ചുണ്ടത്തുംപൊയിൽ CML, KCYM-SMYM, AKCC, മാതൃവേദി സംയുക്തമായി പ്രതിഷേധ മാർച്ച്  നടത്തി. സെന്റ് ജോർജ് ദൈവാലയ അങ്കണത്തിൽ നിന്ന് ആരംഭിച്ച റാലി ചുണ്ടത്തുപൊയിൽ അങ്ങാടിയിൽ സമ്മേളന ത്തോടെ അവസാനിച്ചു. പ്രതിഷേധ പ്രകടനത്തിൽ ഇടവക വികാരി ഫാ ജോസഫ് ചിറത്തലക്കൽ, ബ്രദർ. ജെറിൻ കിളിയന്തറ എന്നിവർ സംസാരിച്ചു.


Popular Posts