ഓയിസ്ക ദിനം ആചരിച്ചു..*

 *ഓയിസ്ക ദിനം ആചരിച്ചു..*



കൂടരഞ്ഞി : ഓയിസ്ക ദിനത്തിന്റെ ഭാഗമായി കൂടരഞ്ഞി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി.

'തണൽ' പദ്ധതിയുടെ ഭാഗമായി സ്കൂൾ അങ്കണത്തിലും പരിസരത്തും വൃക്ഷതൈകൾ നട്ടു.

ഓയിസ്ക ഇന്റർനാഷണൽ സ്കൂളുകൾക്കായി നടത്തുന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് സംഘാടകർ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.

ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.

ചാപ്റ്റർ പ്രസിഡന്റ് ഷാജി കടമ്പനാട്ട് ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി ഷൈജു കോയിനിലം, പ്രോഗ്രാം കോർഡിനേറ്റർമാരായ സജി നീറമ്പുഴ,സിജോ മച്ചുകുഴിയിൽ പ്രധാനധ്യാപകരായ ജെസി കെ.യു, ജിബിൻ പോൾ അധ്യാപക പ്രതിനിധികളായ ബിൻസ്.പി.ജോൺ, ബൈജു എമ്മാനുവൽ തുടങ്ങിയവർ പ്രസംഗിച്ചു.

ജോബി പുതിയേടത്ത്, വിനോദ് പെണ്ണാപറമ്പിൽ, ജയ്മോൻ മാതാളികുന്നേൽ, അജു പ്ലാക്കാട്ട്, ജോസ് മണിമലതറപ്പിൽ, അജിലേഷ് മാവറ, രാജു ജോസഫ്, സിസ്റ്റർ ദീപ്തി, റസീന.എം, ഡോണ ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.