കൊടിയത്തൂരിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു
കൊടിയത്തൂരിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു
മുക്കം: കൊടിയത്തൂർ കൃഷിഭവനിൽ ഞാറ്റുവേല ചന്തക്കും കർഷക സഭക്കും തുടക്കമായി .
കൊടിയത്തൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്നാണ് ഞാറ്റ് വേല ചന്തയും കർഷക സഭയും ആരംഭിച്ചത്.
കുരുമുളക് തൈകൾ , പച്ചക്കറി തൈകൾ,, തെങ്ങിൻ തൈകൾ, കൊക്കോ തൈകൾ
,ജൈവ മരുന്നുകൾ
ജൈവ കീടനാശിനികൾ,
എന്നിവ ചന്തയിൽ വിൽപ്പനയ്ക്കുണ്ട്.
ചന്തയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ നിർവഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ദിവ്യ ഷിബു അധ്യക്ഷയായി. മുൻ പ്രസിഡൻ്റ് വി.ഷംലൂലത്ത്, ആയിഷ ചേലപ്പുറത്ത്, രതീഷ്കളക്കുടികുന്ന്, കരീം പഴങ്കൽ, ബാബു പൊലുകുന്ന്, മറിയം കുട്ടി ഹസ്സൻ, കൃഷി ഓഫീസർ പി.രാജശ്രീ, സീനിയർ അസിസ്റ്റൻ്റ് ശ്രീജയ് ശ്രീരാഗം, കൃഷി അസിസ്റ്റൻ്റ് കെ.
വൽസല തുടങ്ങിയവർ സംസാരിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ വിത്ത് വിതരണവും ചടങ്ങിൽ നടന്നു.
ചിത്രം: