സർവ്വകക്ഷി അനുസ്മരണം.* അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ തോട്ടുമുക്കം പൗരാവലി അനുശോചിച്ചു
*സർവ്വകക്ഷി അനുസ്മരണം.*
അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ തോട്ടുമുക്കം പൗരാവലി അനുശോചിച്ചു. മൗനജാഥയിലും തുടർന്ന് നടന്ന പൊതുയോഗത്തിലും ധാരാളം പേർ പങ്കെടുത്തു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ തോട്ടുമുക്കം ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി മൗനജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു.
രാജു ജോസഫ് ( കോൺഗ്രസ്) അധ്യക്ഷനായ യോഗത്തിൽ ദിവ്യ ഷിബു ( കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ),
അബ്ദു തിരുനിലത്ത്.( കോൺഗ്രസ്), ബിനോയ് ലൂക്കോസ് .(CPIM), KG ഷിജിമോൻ.( കോൺഗ്രസ്), സണ്ണി വെള്ളാഞ്ചിറ (CPI), സുധി KB (മുസ്ലിം ലീഗ്), അബുട്ടി വളപ്പിൽ ( കോൺഗ്രസ്), ബിജു ആനിത്തോട്ടം.( കർഷക കോൺഗ്രസ്), സത്യൻ ചൂരക്കായ് (BJP),
Tv ജോസ് ( തോട്ടുമുക്കം വ്യാപാരി വ്യവസായ ഏകോപന സമിതി), മാത്യു Tv. (കേരള കോൺഗ്രസ് -എം)
yp അഷറഫ് ( കോൺഗ്രസ്), കുര്യൻ മുണ്ടപ്ലാക്കൽ ( കോൺഗ്രസ്), തുടങ്ങിയവർ സംസാരിച്ചു.