കലക്ടേഴ്സ് @ സ്കൂൾ സ്കൂളുകളിൽ മാലിന്യ സംസ്കരണത്തിന് വേസ്റ്റ് ബിന്നുകൾ നൽകി
കലക്ടേഴ്സ് @ സ്കൂൾ
സ്കൂളുകളിൽ മാലിന്യ സംസ്കരണത്തിന് വേസ്റ്റ് ബിന്നുകൾ നൽകി
മുക്കം: സ്കൂളുകളിൽ മാലിന്യ സംസ്കരണത്തിന് വെയിസ്റ്റ് ബിന്നുകൾ നൽകി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. 2022- 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ സർക്കാർ എ പി, യുപി വിദ്യാലയങ്ങൾക്കാണ് ബിന്നുകൾ നൽകിയത്.മാലിന്യ സംസ്കരണം വിദ്യാലയങ്ങളിൽ നിന്ന് തന്നെ ആരംഭിക്കണമെന്ന ലക്ഷ്യത്തോടെ കലക്ടേഴ്സ് @ സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് വിതരണം ചെയ്തത്. പേപ്പറുകൾ, പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ തുടങ്ങിയവ വേർതിരിച്ചിടുന്നതിനായാണ് നാല് വീതം ബിന്നുകൾ നൽകിയത്.വിദ്യാർത്ഥികളിൽ ഉറവിട മാലിന്യ സംസ്കരണത്തിൽ ബോധവാൻമാരാക്കുക, സമ്പൂർണ്ണ മാലിന്യ മുക്ത വിദ്യാലയമാക്കുക തുടങ്ങിയവയും പദ്ധതിയുടെ ലക്ഷ്യമാണ്.
പഞ്ചായത്ത് തല ഉദ്ഘാടനം കൊടിയത്തൂർ ജി എം യു പി സ്കൂളിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ നിർവഹിച്ചു. ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ദിവ്യ ഷിബു, മുൻ പ്രസിഡൻ്റ് വി.ഷംലൂലത്ത്, ടി.കെ അബൂബക്കർ, കെ.ജി സീനത്ത്, പ്രധാനാധ്യാപകൻ ഇ.കെ അബ്ദുസലാം, എം കെ ഷക്കീല ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.