കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുമ്പിലെ പെട്ടിക്കടകള്‍ പൊളിച്ചു നീക്കി*

 *കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുമ്പിലെ പെട്ടിക്കടകള്‍ പൊളിച്ചു നീക്കി* 



*കോഴിക്കോട് |* മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുമ്പിലെ പെട്ടിക്കടകള്‍ ഒഴിപ്പിക്കാന്‍ തുടങ്ങി. ഇവിടെ ഗതാഗത കുരുക്കു പരിഹരിക്കുന്നതിനുവേണ്ടിയാണു നടപടി. വര്‍ഷങ്ങളായി കച്ചവടം ചെയ്യുന്ന പെട്ടിക്കടകളാണ് ഇന്നു രാവിലെ പൊളിച്ചത്.


ഈ അനധികൃത നിര്‍മിതികള്‍ പൊളിച്ചു നീക്കണമെന്നു നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കോര്‍പറേഷന്‍ അധികൃതരുടേയും പോലീസിന്റെയും സാന്നിധ്യത്തിലാണ് കാലത്ത് നടപടികള്‍ സ്വീകരിച്ചത്. ജെ സി ബി ഉപയോഗിച്ച് പെട്ടിക്കടകളും അനുബന്ധ നിര്‍മിതികളും നീക്കം ചെയ്തു. നിരവധി കുടുംബങ്ങളുടെ ജീവനോപാധികളാണ് ഇതോടെ നഷ്ടമായിരിക്കുന്നത്.