വീടുകളിലെത്തിയും പ്രത്യേക ക്യാമ്പൊരുക്കിയും വാർഡിലെ പെൻഷൻമസ്റ്ററിംഗ് പൂർത്തിയാക്കി വാർഡ് മെമ്പർ
വീടുകളിലെത്തിയും പ്രത്യേക ക്യാമ്പൊരുക്കിയും
വാർഡിലെ പെൻഷൻമസ്റ്ററിംഗ്
പൂർത്തിയാക്കി വാർഡ് മെമ്പർ
കൊടിയത്തൂർ:വിവിധ കാരണങ്ങളാൽ കൊടിയത്തൂർ രണ്ടാം വാർഡിലെ പെൻഷൻ മസ്റ്റിറിംഗ് നടത്താൻ ബാക്കിയുള്ള മുഴുവനാളുകളുടേയും പെൻഷൻ മസ്റ്ററിംഗ് പൂർത്തിയാക്കി വാർഡ് മെമ്പർ.വാർഡിൽ പ്രത്യേക ക്യാമ്പൊരുക്കിയും ഗുണഭോക്താക്കളുടെ വീടുകളിലെത്തിയുമാണ്
വാർഡ് മെമ്പർ ഷംലൂലത്തിൻ്റെ നേതൃത്വത്തിൽ മസ്റ്ററിംഗ് പൂർത്തിയാക്കിയത്.
2022 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷ - ക്ഷേമനിധി ബോർഡ് പെൻഷൻ ലഭിച്ചവർക്ക് തുടർന്നും പെൻഷൻ ലഭിക്കുന്നതിന് മസ്റ്ററിംഗ് നിർബന്ധമാക്കി സർക്കാർ ഉത്തരവുണ്ട്.ഈ സാഹചര്യത്തിലാണ് നടപടി.
നേരത്തെ അക്ഷയ കേന്ദ്രവുമായി സഹകരിച്ച് മസ്റ്ററിംഗിന് പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. അവിടെ വെച്ച് 60 ൽ പരമാളുകളുടെ മസ്റ്ററിംഗ് നടത്തി.ഈ ക്യാമ്പിലെത്താൻ സാധിക്കാത്ത ഇരുപതോളം ആളുകളുടെ മസ്റ്ററിംഗ് വാർഡ് മെമ്പർ അവരുടെ വീടുകളിലെത്തി പൂർത്തിയാക്കുകയായിരുന്നു. സി പി അസീസ്,പൂളക്കത്തൊടി അഹമ്മദ്കുട്ടി,കുയ്യിൽ ഹുസ്സൻകുട്ടി,സൽമാബി കോട്ടമ്മൽ എന്നിവരും ഇതിന് സൗകര്യം ചെയ്യാൻ പങ്കാളികളായി.