ഉയരെ ", പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.*

*"ഉയരെ ", പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.*




 ജില്ലയിലെ വിദ്യാർഥികൾക്കായുള്ള ലഹരി വിരുദ്ധ  പരിപാടി, വിവിധ വിദ്യാലയങ്ങളിലെ അധ്യാപകർ ക്കായുള്ള ബ്ലോക്ക്‌ തല പരിശീലന പരിപാടി സാമൂഹിക ആരോഗ്യ കേന്ദ്രം ചെറുവാടിയിൽ വെച്ചു കുന്നമംഗലം ബ്ലോക്ക്‌ പ്രസിഡന്റ്‌ ശ്രീ ടി. പി മാധവൻ അവർകൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ ഫസൽ റഹ്മാൻ അധ്യക്ഷ സ്ഥാനം വഹിച്ചു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ ഓലിക്കൽ ഗഫൂർ, കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ആയിഷ ചെലപ്പുറത്തു, കാരശേരി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീ മതി ജിജിത, എന്നിവർ ആശംസകൾ അർപ്പിച്ചു. ഇത് സംബന്ധിച്ചു ബ്ലോക്ക്‌ മെഡിക്കൽ ഓഫീസർ ഡോക്ടർ N. മനുലാൽ, ക്ലാസ്സ്‌ എടുക്കുകയും  ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീമതി കെ ജയശ്രി വിദ്യാലയങ്ങളിൽ നടത്തേണ്ട പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു.കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിലുള്ള വിദ്യാലയങ്ങളിലെ അധ്യാപകർ,കൗൺസിലർ മാർ, പഞ്ചായത്ത്‌ അധികൃതർ mlsp മാർ ,ചൂലൂർ കുടുംബരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ സിജു കെ നായർ, കാരശേരി ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ.പി ജി അരുൺലാൽ, ചെറുവാടി ബ്ലോക്ക്‌  PRO ശ്രീ ജസ്റ്റിൻ തോമസ്, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീമതി പി ദീപിക എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.