*പ്ലാറ്റിനം ജൂബിലി ആരംഭം*

 *പ്ലാറ്റിനം ജൂബിലി ആരംഭം*



കൂടരഞ്ഞി : സെന്റ്. സെബാസ്റ്റ്യൻസ് എൽ പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സ്കൂൾ ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ  കോർപ്പറേറ്റ് മാനേജർ റവ. ഫാ. ജോസഫ് പാലക്കാട്ട്  ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾ  ഉദ്ഘാടനം ചെയ്തു.


സ്കൂൾ പ്രധാനധ്യാപിക സിസ്റ്റർ ലൗലി ടി ജോർജ് സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ  റവ.ഫാ. ജിതിൻ നരിവേലിൽ അധ്യക്ഷത വഹിച്ചു. മുക്കം എഇഒ ശ്രീമതി ദീപ്തി ടി.  സ്കൂളിലെ പ്രഥമ വിദ്യാർത്ഥി ശ്രീ. വി വി ജോൺ അവർകളെ  ആദരിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.


ചടങ്ങിൽ  ശ്രീ. വി എസ് രവി, ശ്രീ. ബോബി ജോർജ്, ശ്രീ സജി ജോൺ, ശ്രീ സണ്ണി പെരികിലം തറപ്പേൽ, ശ്രീ തോമസ് എം ടി, ശ്രീ. വി വി ജോൺ, ശ്രീമതി ടിന്റു ബിജു, സ്കൂൾ സീനിയർ അസിസ്റ്റന്റ് ജയ്മോൾ ജോസഫ് എന്നിവർ സംസാരിച്ചു.