തോട്ടുമുക്കം ജി.യു.പി സ്കൂളിൽ ജൂലൈ 5 - ബഷീർ ദിനം ആചരിച്ചു*

*തോട്ടുമുക്കം ജി.യു.പി സ്കൂളിൽ ജൂലൈ 5 - ബഷീർ ദിനം ആചരിച്ചു*



തോട്ടുമുക്കം ജി.യു.പി സ്കൂളിൽ ജൂലൈ 5 ബഷീർ ദിനം ആചരിച്ചു.

*ഇമ്മിണി ബല്യ ബഷീർ* എന്ന പേരിൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്.

ബഷീർ അനുസ്മരണം മുൻ ഹെഡ് മാസ്റ്റർ അബ്ദുൽ അസീസ് സാർ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട് വൈ പി അഷ്റഫ് അധ്യക്ഷനായിരുന്നു. ഹെഡ് മിസ്ട്രസ് പ്രിയ ടീച്ചർ സ്വാഗതവും എസ്.എം സി ചെയർമാൻ ബാബു കെ ആശംസകളും നേർന്നു.

ബഷീർ കൃതികളുടെ പ്രദർശനം, കഥാപാത്രാവിഷ്കാരം, ബഷീർ ക്വിസ്, മാഗസിൻ പ്രകാശനം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചത്. വായന ദിനത്തോടനുബന്ധിച്ച് നടത്തിയ കയ്യെഴുത്ത് മാസിക മത്സരത്തിൽ ആറ് ബി ക്ലാസ് തയ്യാറാക്കിയ വായനുടെ ലോകം ഒന്നാം സ്ഥാനം കരസ്ഥമാക്കി. അഞ്ച് എ ക്ലാസ് രണ്ടാം സ്ഥാനവും എഴ് ബി ക്ലാസ് മുന്നാം സ്ഥാനവും നേടി.

ബഷീർ കഥാപാത്രങ്ങളായി വിവിധ വിദ്യാർത്ഥികൾ വേഷപകർച്ച നടത്തി. അധ്യാപകരായ ജിവാഷ്, സന്ദീപ്, ദിലീപ് എന്നിവർ നേതൃത്വം നൽകി.