2023 - 24 അധ്യയന വർഷത്തെ പി ടി എ ജനറൽ ബോഡിയും ബഷീർ അനുസ്മരണവും സംയുക്തമായി സംഘടിപ്പിച്ചു*
*2023 - 24 അധ്യയന വർഷത്തെ പി ടി എ ജനറൽ ബോഡിയും ബഷീർ അനുസ്മരണവും സംയുക്തമായി സംഘടിപ്പിച്ചു*
*മരഞ്ചാട്ടി* : 2023 - 24 അധ്യയന വർഷത്തെ പി ടി എ ജനറൽ ബോഡിയും ബഷീർ ദിനാചരണവും സംയുക്തമായി സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രാജു കെ എം സ്വാഗതം ആശംസിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ മാർട്ടിൻ കാവുങ്കൽ അധ്യക്ഷത വഹിച്ചു. റവ. ഫാ. കുര്യൻ താന്നിക്കൽ ഉദ്ഘാടനം നിർവഹിച്ചു. പുതിയ പി ടി എ പ്രസിഡന്റായി ശ്രീ മാർട്ടിൻ കാവുങ്കലിനെയും എം പി ടി എ പ്രസിഡന്റായി ശ്രീമതി സിനി സെബാസ്റ്റ്യനെയും തിരഞ്ഞെടുത്തു. ബഷീർ ദിനാചരണത്തിന്റെ ഭാഗമായി ബഷീർ കൃതികളിലെ കഥാപാത്ര ആവിഷ്കരണം, ബഷീർ കൃതികളുടെ അവലോകനം, ബഷീർ ജീവിതവും സാഹിത്യവും ക്വിസും സംഘടിപ്പിച്ചു.