നിങ്ങളുടെ വാഹനത്തിന് എഐ ക്യാമറ പിഴ ഈടാക്കിയോ? സ്വയം പരിശോധിക്കാം.*

 *🛑 നിങ്ങളുടെ വാഹനത്തിന് എഐ ക്യാമറ പിഴ ഈടാക്കിയോ? സ്വയം പരിശോധിക്കാം.*







സംസ്ഥാനത്ത് എഐക്യാമറയിൽ പെടുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ തുടങ്ങിയ ശേഷം വൻ കുറവാണ് നിയമ ലംഘനങ്ങളിൽ ഉണ്ടായിരിക്കുന്നത്. ഇതൊരു ശുഭസൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.


നിയമ ലംഘനം കണ്ടെത്തിയ വാഹന ഉടമകൾക്ക് നോട്ടീസ് അയച്ചു തുടങ്ങിയിട്ടുണ്ട് വീട്ടിലെ മേൽവിലാസത്തിലായിരിക്കും നോട്ടീസ് ലഭിക്കുക. ഉടമയുടെ മൊബൈൽ നമ്പറിലേക്ക് എസ്എംഎസും വരും. കെൽട്രോണിന്റെ ജീവനക്കാരാണ് നിയമ ലംഘനങ്ങൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് കൈമാറുന്നത്. ചിത്രം പരിശോധിച്ച ശേഷം ഇവരാണ് പിഴ ചുമത്തുക.


എഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിവസം തന്നെ ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഒറ്റയടിക്ക് കുറവുണ്ടായിരിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തിങ്കളാ‍ഴ്ച രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയുള്ള സമയത്തിനിടെ എഐ ക്യാമറയില്‍ കുടുങ്ങിയത് 38,520 റോഡ് നിയമ ലംഘനങ്ങൾ. 726 ക്യാമറകളിൽ 692 എണ്ണമാണ് പ്രവർത്തിച്ചത്.


ചൊവ്വാഴ്‌ച കണ്ടെത്തിയത്‌ 49,317 റോഡ്‌ നിയമ ലംഘനങ്ങള്‍ മാത്രമാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചൊവ്വാഴ്‌ച അര്‍ധരാത്രി 12 മുതല്‍ വൈകിട്ട് അഞ്ച്‌ മണിവരെയുള്ള കണക്കുകളാണ്‌ പുറത്തുവന്നിരിക്കുന്നത്‌. തിരുവനന്തപുരത്താണ്‌ ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്‌. 8454 നിയമലംഘനങ്ങള്‍ തലസ്ഥാനത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. റോഡില്‍ നിയമംലംഘിച്ചവര്‍ കുറവുള്ളത്‌ ആലപ്പുഴയിലാണ്‌. 1252 പേരാണ്‌ ആലപ്പു‍ഴയിലെ ക്യാമറ കണ്ണില്‍പ്പെട്ടത്‌. വരും ദിവസങ്ങളിൽ നിയമലംഘനങ്ങൾ വീണ്ടും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്


അതേ സമയം, തങ്ങൾ നിയമം ലംഘിച്ചിട്ടുണ്ടോ എന്നറിയാൻ വല്ല സംവിധാനമുണ്ടോ എന്ന അന്വേഷണത്തിലാണ് ജനങ്ങൾ.എഐ ക്യാമറ പണി തുടങ്ങിയതോടെ നിരത്തിലിറക്കിയ തങ്ങളുടെ വാഹനത്തിന് മോട്ടോര്‍ വാഹനവകുപ്പ് പിഴയിട്ടോ എന്നും എത്രയാണ് പിഴയെന്നും എങ്ങനെ അറിയാമെന്ന ആശങ്കയിലാണ് വാഹന ഉടമകൾ. പിഴയീടാക്കാനുള്ള നോട്ടീസുകൾ വീട്ടിലെത്തും മുൻപേ അതറിയാനുള്ള വഴിയുണ്ട്. പരിവാഹന്‍ വെബ്സൈറ്റ് വഴിയാണ് നിയമലംഘകർക്ക് പിഴ ഈടാക്കുന്നത്. നമ്മുടെ വാഹനം സ്പീഡ് ക്യാമറയിലോ മറ്റോ കുടുങ്ങിയിട്ടുണ്ടോ എന്ന് ‘പരിവാഹന്‍’ വെബ്സൈറ്റ് സന്ദര്‍ശിച്ച് പരിശോധിക്കാവുന്നതാണ്. ഇനി വാഹനം ക്യാമറക്കണ്ണില്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ ഓണ്‍ലൈനായി പിഴ അടയ്ക്കുകയും ചെയ്യാം.


പരിവാൻ വഴി അറിയാം അതിവേഗം


പിഴയീടാക്കാനുള്ള നോട്ടീസുകൾ വീട്ടിലെത്തും മുൻപേ അതറിയാനുള്ള സംവിധാനം പരിവാഹൻ വെബ്സൈറ്റിലുണ്ട് വഴിയാണ് നിയമലംഘകർക്ക് പിഴ ഈടാക്കുന്നത്. നമ്മുടെ വാഹനം സ്പീഡ് കാമറയിലോ മറ്റോ കുടുങ്ങിയിട്ടുണ്ടോ എന്ന് ‘പരിവാഹൻ’ വെബ്സൈറ്റ് സന്ദർശിച്ച് പരിശോധിക്കാവുന്നതാണ്. ഇനി വാഹനം കാമറക്കണ്ണിൽ പതിഞ്ഞിട്ടുണ്ടെങ്കിൽ ഓൺലൈനായി പിഴ അടയ്ക്കുകയും ചെയ്യാം.


മൊബൈൽ ഫോണിലോ ഡെസ്ക്ടോപ്പിലോ ലാപ്ടോപ്പിലോ ടാബ്ലറ്റിലോ echallan.parivahan.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം ചെക്ക് ഓൺലൈൻ സർവീസസിൽ ‘ഗെറ്റ് ചലാൻ സ്റ്റാറ്റസ്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ആ സമയം തുറക്കുന്ന വിൻഡോയിൽ മൂന്നു വ്യത്യസ്ത ഓപ്ഷനുകൾ ദൃശ്യമാകും.


ചലാൻ നമ്പർ, വാഹന നമ്പർ, ഡ്രൈവിംഗ് ലൈസൻസ് നമ്പർ എന്നിവ കാണാം. ഉദാഹരണമായി വാഹന നമ്പർ എടുത്താൽ വാഹന രജിസ്ട്രേൻ നമ്പർ രേഖപ്പെടുത്തുക. അതിന് താഴെ എൻജിൻ അല്ലെങ്കിൽ ഷാസി നമ്പർ രേഖപ്പെടുത്തുക. അതിന് കീഴെ കാണുന്ന ക്യാപ്ച തെറ്റാതെ രേഖപ്പെടുത്തി ഗെറ്റ് ഡീറ്റെയിൽസ് കൊടുത്താൽ നിങ്ങളുടെ വാഹനത്തിന്റെ ചലാൻ വിവരങ്ങൾ അറിയാൻ സാധിക്കും.


നിങ്ങളുടെ വാഹനത്തിന് നിയമലംഘനത്തിന് എന്തെങ്കിലും പിഴ ലഭിച്ചിട്ടുണ്ടെങ്കിൽ അത് ദൃശ്യമാകും. വാഹനത്തിന് പിഴ ഉണ്ടെങ്കിൽ സ്പോട്ടിൽ തന്നെ തീർപ്പാക്കാനും പറ്റും. പിഴ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് തൊട്ടടുത്തുതന്നെ ‘പേ’ എന്ന ഓപ്ഷനും കാണാം. അതിൽ ക്ലിക്ക് ചെയ്ത് പണമടയ്ക്കാൻ സാധിക്കും.


*പിഴ വിവരം*


നോ പാർക്കിംഗ്- 250


സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ- 500


ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ- 500


മൊബൈൽ ഉപയോഗിച്ചാൽ- 2000


റെഡ് ലൈറ്റും- ട്രാഫിക്കും മറികടന്നാൽ- ശിക്ഷ കോടതി തീരുമാനിക്കും


അമിതവേഗം 1500