ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു: തോട്ടുമുക്കം സെന്റ്.തോമസ് ഹൈസ്കൂളിൽ*
*ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു: തോട്ടുമുക്കം സെന്റ്.തോമസ് ഹൈസ്കൂളിൽ*
തോട്ടുമുക്കം സെന്റ്.തോമസ് ഹൈസ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി എന്ന വിപത്തിനെ ഒറ്റക്കെട്ടായി നേരിടാം എന്ന ബോധവത്കരണ ക്ലാസ്സ് നൽകിക്കൊണ്ട്, മുക്കംSI ശ്രീ . നൗഷാദ്T.T ദിനാചരണം ഉദ്ഘാടനം ചെയ്തതു സംസാരിച്ചു. ഹെഡ് മാസ്റ്റർ ശ്രീ.M.J. ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ , സീനിയർ ഇൻ ചാർജ്ജ് സഫിയ ടീച്ചർ സ്വാഗതം പറഞ്ഞു. അധ്യാപകരായ ജിഷ ടീച്ചർ ആശംസയർപ്പിക്കുകയും ജോമിൻ സർ നന്ദി പറയുകയും ചെയ്തു കൊണ്ട് പരിപാടിയുടെ ഉദ്ഘാടന സെഷൻ അവസാനിച്ചു. തുടർന്ന് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫ്ലാഷ് മോബ് , ജീവിതമാകണം ലഹരി എന്ന സന്ദേശം വിളിച്ചോതുന്നതായിരുന്നു. സൈക്കിൾ റാലിയോട് ചേർന്ന്, തോട്ടു മുക്കത്തെ രണ്ട് അങ്ങാടികളിലും എത്തിച്ചേർന്ന ഫ്ലാഷ് മോബ്, വമ്പിച്ച ഒരു ജനാവലിക്കു തന്നെ മാതൃകാ സന്ദേശമായി. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലിക്കൊണ്ട് വിദ്യാർത്ഥികളേവരും ലഹരി വിരുദ്ധ ദിനത്തിൽ പങ്കാളികളായി.