നന്മ ചാരിറ്റബിൾ ട്രസ്റ്റ് മണ്ണാത്തിപ്പാറ യുടെ ഉദ്ഘാടനവും കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.

 നന്മ ചാരിറ്റബിൾ ട്രസ്റ്റ് മണ്ണാത്തിപ്പാറ യുടെ ഉദ്ഘാടനവും കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.



തോട്ടുമുക്കം : കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം തോട്ടുമുക്കം ഹിൽവാലി ഓഡിറ്റോറിയത്തിൽ വച്ച് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷംലൂലത്ത് നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ നേതൃ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. മുക്കം ബിപി മൊയ്തീൻ സേവാ മന്ദിർ ഡയറക്ടർ ശ്രീമതി കാഞ്ചനമാല മുഖ്യാതിഥിയായിരുന്നു.

നേത്ര പരിശോധന ക്യാമ്പിൽ പങ്കെടുത്ത 201 പേരിൽ നിന്ന് അർഹരായ 30 പേരെ സൗജന്യ തിമിര ശസ്ത്രക്രിയയ്ക്ക് കോംട്രസ്റ്റ് കണ്ണാശുപത്രി തിരഞ്ഞെടുത്തു.

നന്മ ചാരിറ്റബിൾ ട്രസ്റ്റ് മണ്ണാത്തി പാറയുടെ പ്രസിഡണ്ട് ബിജു ടി എൻ അധ്യക്ഷത വഹിച്ച യോഗത്തിന്  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രണോയ് മാത്യു സ്വാഗതം നേരുകയും വാർഡ് മെമ്പർമാരായ കരീം പഴങ്കലും സിജി കുറ്റികൊമ്പിലും ആശംസകൾ അർപ്പിക്കുകയും ചെയ്തു സെക്രട്ടറി ശ്രീനിവാസൻ നന്ദി അർപ്പിക്കുകയും ചെയ്തു.