കരിയർ ഗൈഡൻസ് ക്ലാസ് ഒരുക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്

ഉന്നത പഠനത്തിന് ദിശാബോധം നൽകാൻ


കരിയർ ഗൈഡൻസ് ക്ലാസ് ഒരുക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്




മുക്കം: എസ്എസ്എൽസി, +2 പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിന് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. കൊടിയത്തൂർ ജി എം യു പി സ്കൂളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലുലത്ത് ഉദ്ഘാടനം ചെയ്തു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി. അബ്ദുദുന്നാസർ മാവൂർ ബോധവൽക്കരണ ക്ലാസ് എടുത്തു. 

സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷഷരായ ദിവ്യ ഷിബു, എം ടി റിയാസ്, കരീം പഴങ്കൽ, പഞ്ചായത്തംഗങ്ങളായ ഫസൽ കൊടിയത്തൂർ, ടി.കെ അബൂബക്കർ, നിർവഹണ ഉദ്യോഗസ്ഥൻ ടി.കെ ജുമാൻ,കെ ടി മൻസൂർ, ഷംസുദ്ധീൻ ചെറുവാടി തുടങ്ങിയവർ സംസാരിച്ചു