ചാലിൽ തൊടിക സുഹൈദ് ചികിൽസ സഹായ സമിതി അഞ്ച് ലക്ഷം രൂപ കൈമാറി*

 *ചാലിൽ തൊടിക സുഹൈദ് ചികിൽസ സഹായ സമിതി അഞ്ച് ലക്ഷം രൂപ കൈമാറി*



തോട്ടുമുക്കം:

ചാലിൽ തൊടിക സുഹൈദ്‌ എന്ന നിർദ്ധന യുവാവിൻ്റെ കിഡ്നിമാറ്റി വെയ്ക്കൽ ശസ്ത്രക്രീയയ്ക്കായി ജെയിംസ് അഗസ്റ്റിൻ മാസ്റ്റർ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സർവ്വകക്ഷികളുടെയും വിവിധ സംഘടനകളുടെയും കൂട്ടായ്മയായ ചാലിൽ തൊടിക സുഹൈദ് ചികിൽസ സഹായ സമിതി സമാഹരിച്ച തുകയിൽ നിന്നും ആദ്യ ഗഡു അഞ്ച് ലക്ഷം

(500000) രൂപ സുഹൈദിൻ്റെ പിതാവായ ബഷീറിനു കമ്മറ്റി ചെയർപേഴ്സൺ ദിവ്യാ ഷിബു കൈമാറി.


 നാട്ടിലെ പൊതുജനങ്ങൾ കൂടാതെ

കൊടിയത്തൂർ പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലേയും സ്കൂളുകൾ, പള്ളികൾ, സഹകരണ സംഘങ്ങൾ, വ്യാപാരി വ്യവസായി ഏകോപന സമിതി ,കുടുംബശ്രീ, പെൻഷനേഴ്സ് യൂണിയൻ, വ്യവസായ സ്ഥാപനങ്ങൾ, വിദേശ മലയാളികൾ എന്നിവരിൽ നിന്നെല്ലാമായി പത്തുലക്ഷം രൂപയോളം ഇതിനായി സമാഹരിച്ചു കഴിഞ്ഞു.

ചടങ്ങിൽ ചെയർപേഴ്സൺ ദിവ്യ ഷിബു അദ്ധ്യക്ഷത വഹിച്ചു.കൺവീനർ വി.ആർ.ശിവദാസൻ മാസ്റ്റർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സണ്ണി വെള്ളാഞ്ചിറ സ്വാഗതവും, വി.കെ.രാഘവൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.