ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി: കൊടിയത്തൂരിൽ ഓംബുഡുസ്‌മാൻ സിറ്റിംഗ്‌ നടത്തി.

 ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി:

കൊടിയത്തൂരിൽ ഓംബുഡുസ്‌മാൻ സിറ്റിംഗ്‌ നടത്തി.



കൊടിയത്തൂർ:മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കുന്നതിനായി ജില്ലാ തൊഴിലുറപ്പ്‌ പദ്ധതി ഓംബുഡ്സ്മാൻ വി.പി.സുകുമാരൻ കൊടിയത്തൂരിൽ സിറ്റിംഗ്‌ നടത്തി.തൊഴിലുറപ്പ്‌ പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങളിൽ നിന്നും തൊഴിലാളികളിൽ നിന്നും നേരിട്ട്‌ സ്വീകരിക്കുന്നതിനാണ്‌ ഓംബുഡ്സ്മാൻ ഏകദിന സിറ്റിംഗ്‌ നടത്തിയത്‌. പഞ്ചായത്ത് ഹാളിൽ നടന്ന പരാതി പരിഹാര അദാലത്തിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വി.ഷംലൂലത്ത് അദ്ധ്യക്ഷത വഹിച്ചു.

അദാലത്തിൽ ജനപ്രതിനിധികൾ,തൊഴിലുറപ്പ്‌ മേറ്റുമാർ,തൊഴിലാളികൾ,പൊതു ജനങ്ങൾ,കുടുംബശ്രീ സി.ഡി.എസ്‌-എ.ഡി.എസ്‌.പ്രതിനിധികൾ,കരാറുകാർ ഉൾപ്പടെ വിവിധ തുറകളിലുള്ളവർ  പങ്കെടുത്തു.,എൻ.എം.എം.എസ്‌.പ്രശ്നങ്ങൾ, തൊഴിലാളികളുടെ അഭാവം, മേറ്റുമാരാവാൻ ആളുകൾ തയ്യാറാവാത്തത്, തുടങ്ങിയ വിവിധ മേഖലകളിലെ നിരവധി വിഷയങ്ങൾ ഓംബുഡ്സ്മാന്റെ ശ്രദ്ധയിൽ പെടുത്തി.പരാതികൾക്കും സംശയങ്ങൾക്കും ഓംബുഡ്സ്‌മാൻ മറുപടി നൽകുകയും പ്രശ്ന പരിഹാരത്തിന്‌ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക്‌ നിർദേശം നൽകുകയും ചെയ്തു. സ്വകാര്യ വ്യക്തികൾ നിയമപരമല്ലാത്ത തൊഴിലെടുക്കാൻ ആവശ്യപ്പെടുന്നതും അതിൻ്റെ പ്രയാസം അറിയിക്കുമ്പോൾ ആ സ്ഥലത്തെ തൊഴിൽ തന്നെ നഷ്ടമാവുന്നതായുള്ള പരാതിയും ഓംബുഡ്സ്മാന് മുന്നിലെത്തി.

തൊഴിലാളികൾ ജോലിക്ക് ഇറങ്ങാതിരുന്നാൽ ഭാവിയിൽ പദ്ധതി തന്നെ എടുത്ത് കളയേണ്ട അവസ്ഥ വരുമെന്ന് ഓംബുഡ്സ്മാൻ മുന്നറിയിപ്പ് നൽകി. അത് കൊണ്ട് തൊഴിലാളികളെ പണിക്ക് ഇറക്കാൻ കുടുംബശ്രീയും പഞ്ചായത്ത് ഭരണസമിതിയും കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ധേഹം നിർദേശം നൽകി. വാർഡ് മെമ്പർ ടി കെ അബൂബക്കർ ,സെക്രട്ടറി ടി ആബിദ ബ്ലോക്ക് ജോയന്റ് ബി ഡി ഒ റഫീക്ക്, ബ്ളോക്ക് എ ഇ  ടി അൻജന, പഞ്ചായത്ത് എ ഇ ദീപേഷ്, തുടങ്ങിയവർ ചടങ്ങിൽ 

തുടങ്ങിയവർ സംസാരിച്ചു


ചിത്രം: