ബാംബൂ പാർക്ക് പ്രവൃത്തി ഉദ്ഘാടനം നടത്തി..*
*ബാംബൂ പാർക്ക് പ്രവൃത്തി ഉദ്ഘാടനം നടത്തി..*
പുഷ്പഗിരി ലിറ്റിൽ ഫ്ലവർ സ്കൂളിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ബാംബൂ പാർക്കിന്റെ പ്രവൃത്തി ഉദ്ഘാടനം നടത്തി.
പുഷ്പഗിരി പള്ളി വികാരി റവ.ഫാ.ജോൺസൺ പാഴൂക്കുന്നേൽ മുളതൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു.
വിവിധ ഇനത്തിൽപ്പെട്ട 15 ഓളം മുളകൾ നടുന്ന ചടങ്ങിൽ പ്രധാനധ്യാപകരായ ജിബിൻ പോൾ, ജെസി കെ.യു അധ്യാപകരായ ബൈജു എമ്മാനുവൽ, സിസ്റ്റർ പ്രിൻസി പി.ടി, ബിൻസ്.പി.ജോൺ, ബോബി ജോസഫ് എന്നിവർ പ്രസംഗിച്ചു. ഡോണ ജോസഫ്, സിസ്റ്റർ ദീപ്തി, റസീന.എം, രാജു ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്കൂൾ കവാടത്തിൽ പൂച്ചെടികളും ഫലവൃക്ഷത്തൈകൾ സ്കൂൾ പരിസരത്തും നട്ടുപിടിപ്പിച്ചു.
കുട്ടികൾ ഏറെ സന്തോഷത്തോടെ വീട്ടിൽ നിന്നും കൊണ്ടുവന്ന വിത്തുകൾ പരസ്പരം കൈമാറി 'വിത്ത് എ ഫ്രണ്ട്' എന്ന പരിപാടി സംഘടിപ്പിച്ചു. പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസ് പരിസ്ഥിതി പ്രവർത്തകനും മുൻ പ്രധാനധ്യാപകനുമായ ശ്രീ.സജി ലൂക്കോസ് നയിച്ചു..