പാസ്കോ അഖില കേരള ഫുട്ബോൾ ടൂർണ്ണമെൻ്റ്; മൽഗോവ മണ്ണൂർ ജേതാക്കൾ

 പാസ്കോ അഖില കേരള ഫുട്ബോൾ ടൂർണ്ണമെൻ്റ്; മൽഗോവ മണ്ണൂർ ജേതാക്കൾ



മുക്കം: പന്നിക്കോടിൻ്റെയും സമീപ പ്രദേശങ്ങളുടേയും കല-കായിക - സാംസ്കാരിക- ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമാവുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച പന്നിക്കോട് ആർട്, സ്പോർട്സ് &കൾച്ചറർ ഓർഗനൈസേഷൻ (പാസ്കോ ) സംഘടിപ്പിച്ച അഖില കേരള ഫുട്ബോൾ ടൂർണ്ണമെൻ്റിൽ മൽഗോവ മണ്ണൂർ ജേതാക്കളായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ ബ്ലാക്ക് ആൻഡ് വൈറ്റ് പള്ളിമുക്കിനെയാണ്പരാജയപ്പെടുത്തിയത്. 

ടൂർണ്ണമെൻ്റിൻ്റെ ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് നിർവഹിച്ചു. ചടങ്ങിൽ ക്ലബിൻ്റെ ലോഗോ പ്രകാശനവും പ്രസിഡൻ്റ് നിർവഹിച്ചു.

ക്ലബ് പ്രസിഡൻ്റ് സി. ഫസൽ ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ മുഖ്യാതിഥിയായി.ക്ലബ് സെക്രട്ടറി ശ്രീതു, ട്രഷറൽ ലാസിം ഷാദ്, മജീദ് പുതുക്കുടി, രമേശ് പണിക്കർ

അനസ് ഉച്ചക്കാവിൽ, റാഷിദ് ബോഡി സ്റ്റൈൽ, അജ്മൽ പന്നിക്കോട്, ഉണ്ണി കൊട്ടാരത്തിൽ തുടങ്ങിയവർ സംസാരിച്ചു. 

വിജയികൾക്ക് എഎഫ് ഇൻ്റർ നാഷണൽ സ്പോൺസർ ചെയ്ത പ്രൈസ് മണി ലത്തീഫ് ഉച്ചക്കാവിൽ വിതരണം ചെയ്തു. വിന്നേഴ്സ് ട്രാേഫി ഗ്രീൻ ഓഫ് സെറ്റാണ് സ്പോൺസർ ചെയ്തത്. ടിപ്പിക്കൽ തേക്ക് റണ്ണേഴ്സ് പ്രൈസ് മണിയും ന്യൂക്ലിയസ് സ്റ്റഡി സെൻ്റർ റണ്ണേഴ്സ് ട്രാേഫിയും സ്പോൺസർ ചെയ്തു. ഇജാസ് പൊലുകുന്ന്, എൻ.ഫർഹാൻ, ദിൽഷൻ പുതുക്കുടി, പ്രണവ് ഉച്ചക്കാവിൽ തുടങ്ങിയവർ സംസാരിച്ചു. മത്സരങ്ങൾക്ക് ഹാരിസ് പരപ്പിൽ ,യൂസഫ് പരവരി, റാവി, ബബുകളക്കുടിക്കുന്ന്, ജിതു, ശ്രീനു, ഷംസു പൊലുകുന്ന്,

മുർഷിദ്, ഷുഹൈബ്, ഷഫീഖ് പരപ്പിൽ

 ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി. 


ചിത്രം:ടൂർണ്ണമെൻ്റിൻ്റെ ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് നിർവഹിക്കുന്നു