പരിസ്ഥിതി ദിനത്തിൽ വ്യത്യസ്ത പരിപാടികൾക്ക് സാക്ഷിയായി തോട്ടുമുക്കം ഗവ. യുപി സ്കൂളിലെ വിദ്യാർത്ഥികൾ
പരിസ്ഥിതി ദിനത്തിൽ വ്യത്യസ്ത പരിപാടികൾക്ക് സാക്ഷിയായി തോട്ടുമുക്കം ഗവ. യുപി സ്കൂളിലെ വിദ്യാർത്ഥികൾ
തോട്ടുമുക്കം : ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തോട്ടുമുക്കം ഗവ യുപി സ്കൂളിലെ വിദ്യാർത്ഥികൾ വ്യത്യസ്ത പരിപാടികളിൽ പങ്കാളികളായി. തിരുവമ്പാടി എംഎൽഎ ശ്രീ ലിന്റോ ജോസഫ് ആവിഷ്കരിച്ച ഉയരെ പദ്ധതിയുടെ ഭാഗമായി സംസ്ഥാനപാതയോരത്ത് നടപ്പിലാക്കുന്ന തണലോരം പദ്ധതിയുടെ ഭാഗമായി എരഞ്ഞിമാവ് അങ്ങാടിയിൽ തോട്ടുമുക്കം ഗവ യുപി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ മുപ്പതോളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ചടങ്ങിൽ എംഎൽഎ ലിന്റോ ജോസഫ്, മുക്കം എഇഒ ഓംകാരനാഥൻ, കുന്നമംഗലം ബി പിസി അജയൻ സാർ, മുൻ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ, പിടിഎ പ്രസിഡണ്ട് വൈ പി അഷ്റഫ് എന്നിവർ സംബന്ധിച്ചു. ഉച്ചക്ക് ശേഷം സ്കൂളിൽ യുഎൽസിസി എസ് ക്രഷർ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു. വൃക്ഷത്തൈ വിതരണ ഉദ്ഘാടനം മുക്കം സി ഐ സുമിത് കുമാർ സാർ നിർവഹിച്ചു.ULCCS സീനിയർ എൻവയോൺമെന്റ് ഓഫീസർ രാജേഷ് സാർ കുട്ടികൾക്ക് പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് നടത്തി. ചടങ്ങിൽ വാർഡ് മെമ്പർ ദിവ്യ ഷിബു അധ്യക്ഷയായി. സ്കൂൾ ഹെഡ്മിസ്ട്രസ് രജിന, പിടിഎ പ്രസിഡണ്ട് വൈ പി അഷ്റഫ്, എസ് എം സി ചെയർമാൻ ബാബു കെ, എം പി ടി എ പ്രസിഡണ്ട് ജിഷ, സ്റ്റാഫ് സെക്രട്ടറി ഖൈറുന്നിസ എന്നിവർ സംസാരിച്ചു. സയൻസ് ക്ലബ്ബ് കൺവീനർ ഹണി മേരി സെബാസ്റ്റ്യൻ കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ULCCS ക്രഷർ യൂണിറ്റിന്റെ നേതൃത്വത്തിൽ മധുര പലഹാരവും ചായയും വിതരണം ചെയ്തു.