തോട്ടുമുക്കം ഗവ.യു പി സ്കൂളിൽ വായനാദിനാചരണത്തിന് വർണാഭമായ തുടക്കം*

 *തോട്ടുമുക്കം ഗവ.യു പി സ്കൂളിൽ വായനാദിനാചരണത്തിന് വർണാഭമായ തുടക്കം*



തോട്ടുമുക്കം ജി.യു.പി സ്കൂളിൽ ഒരു മാസം നീണ്ടു നിൽക്കുന്ന വായന ദിനാചരണത്തിന് തുടക്കമായി.

വിദ്യാർത്ഥികളെ വായനയുടെ ലോകത്തേക്ക് കൂടുതൽ അടുപ്പിക്കാൻ വിവിധതരം പരിപാടികളുമായി വിദ്യാരംഗം കലാസാഹിത്യ വേദി വായനദിനം ആചരിച്ചു. അസംബ്ലിയോടെ ആരംഭിച്ച ചടങ്ങ്  സ്കൂൾ ഹെഡ് മിസ്ട്രസ് പ്രിയ ടീച്ചറുടെ അധ്യക്ഷതയിൽ , പി.ടി എ പ്രസിഡന്റ് വൈ.പി അഷ്റഫ് ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ അജി സാർ സ്വാഗതവും സിനീയർ അസിസ്റ്റന്റ് റെജീന ടീച്ചർ ആശംസയും സ്റ്റാഫ് സെക്രട്ടറി ഖൈറുന്നീസ ടീച്ചർ നന്ദിയും അറിയിച്ചു. വായനദിന പ്രതിജ്ഞ സുബ്ന ടീച്ചർ ചൊല്ലി കൊടുത്തു.

വായന പൂന്തോട്ടം, വായന മത്സരം, സാഹിത്യ ക്വിസ്, അമ്മ വായന, ക്ലാസതല പതിപ്പ് തുടങ്ങി വിവിധ രചന മത്സരങ്ങളും മറ്റു പ്രവർത്തനങ്ങളുമായി  ഈ മാസം വിപുലമായി ആചരിക്കുമെന്ന് വിദ്യാരംഗം കൺവീനർ അജി സാർ അറിയിച്ചു.