സ്നേഹ സാന്ത്വനത്തിന്റെ മാതൃകയുമായി പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ സ്കൂൾ..*
*സ്നേഹ സാന്ത്വനത്തിന്റെ മാതൃകയുമായി പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ സ്കൂൾ..*
കൂടരഞ്ഞി : പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ എൽ.പി & യു.പി സ്കൂളിന്റെ നേതൃത്വത്തിൽ വയോജന പീഡന വിരുദ്ധ ബോധവൽക്കരണ ദിനം ആചരിച്ചു.
ശാരീരികവും മാനസികവുമായ പീഡനങ്ങൾ, സാമ്പത്തിക ചൂഷണം, അവഗണിക്കപ്പെടുന്നതിലൂടെ ഉണ്ടാകുന്ന മാനസിക വിഷമം എന്നിവയ്‌ക്കെതിരെ സാമൂഹികമായ അവബോധം സൃഷ്ടിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.
ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും അടങ്ങിയ സംഘം കൂടരഞ്ഞി റിലീഫ് അഗതി മന്ദിരം സന്ദർശിച്ചു.
വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച വിവിധയിനം ഭക്ഷ്യ വസ്തുക്കൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവ റിലീഫ് ഭാരവാഹികൾക്ക് കൈമാറി.
കുട്ടികൾ വൈവിധ്യമാർന്ന കലാപരിപാടികൾ അന്തേവാസികൾക്ക് മുന്നിൽ അവതരിപ്പിച്ചു.
പ്രധാനധ്യാപകരായ ജിബിൻ പോൾ, ജെസി കെ.യു അധ്യാപകരായ ബൈജു എമ്മാനുവൽ, ബിൻസ്. പി. ജോൺ എന്നിവർ പ്രസംഗിച്ചു.
ബോബി ജോസഫ്, ഡോണ ജോസഫ്, രാജു ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.