പനമ്പിലാവ് ജനകീയ വേദി ഓഫീസ് തുറന്നു*

 *പനമ്പിലാവ് ജനകീയ വേദി ഓഫീസ് തുറന്നു*




പനമ്പിലാവ് :പനമ്പിലാവിലെ സാമൂഹിക സേവന രംഗത്ത് പുതിയ ചുവടു വയ്‌പുമായി ജനകീയ വേദി ഓഫീസ് ഉദ്ഘാടനവും പൊതുയോഗവും നടന്നു. 


*ജനകീയ വേദി പനമ്പിലാവ് മറ്റൊരുജീവകാരുണ്യ പ്രവർത്തനം കൂടി  ഉദ്ഘാടനം ചെയ്യുകയുണ്ടായി* ജാതിമത വർഗ്ഗ രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ പനമ്പിലാവ് പ്രദേശത്തെയും മറ്റ് ഇതര പ്രദേശത്തേക്ക് മരണവീട്ടിൽ അത്യാവശ്യമായ ചേയറുകൾ ടാർപ്പയ് . മൃതദേഹംവെക്കാനുള്ള മേശ എന്നിവ സൗജന്യമായിട്ട് നൽകുന്നതാണ് . ഇതിന്റെ ഉദ്ഘാടനം പനംമ്പിലാവ്  സെന്റ് മേരീസ് വികാരി ബഹുമാന്യ ഫാദർ ജോജോ ഇടക്കാട്ടിൽ  നിർവഹിച്ചു.


കഴിഞ്ഞ ഒരു വർഷ കാലമായി പനമ്പിലാവിലെ സമൂഹിക സേവന രംഗത്ത് നിറസാന്നിധ്യമായ ജനകീയ വേദി നിർധനരായ കുടുംബങ്ങൾക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ ആണ് ഓഫീസും അനുബന്ധ സേവനങ്ങളും ക്രമീകരിച്ചിരിക്കുന്നത് .


നാടിന്റെ ചിരകാല സ്വപ്നം ആണ് ഇപ്പോൾ ജനകീയ വേദി പൂർത്തിയാക്കിയതെന്ന് ഓഫീസ് ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു പനമ്പിലാവ് ഇടവക വികാരി ഫാദർ ജോജോ എടക്കാട്ടിൽ അഭിപ്രായപ്പെട്ടു .

പൊതുയോഗത്തിൽ നിതിൻ അട്ടാറുമാക്കൽ ,ഷാജി പനന്താനത് ,ബാബു മേമന തുടങ്ങിയവർ സംസാരിച്ചു.


ജനകീയ വേദി പനമ്പ്ലാവിന്റെ സേവനങ്ങൾ ലഭ്യമാകുന്നതിന് താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

+916282354217 എന്ന് പ്രസിഡന്റ് ആന്റോ ഉണ്ണിക്കുന്നേൽ, സെക്രട്ടറി നിതിൻ ടോമി എന്നിവർ അറിയിച്ചു


ജനകീയ വേദി പനമ്പ്ലാവിന്റെ സേവനങ്ങൾ ലഭ്യമാകുന്നതിന് താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

,👇