കാരക്കുറ്റി സ്കൂളിലെ പുതിയ കെട്ടിടത്തിൽ വൈദ്യുതി എത്തി
4 വർഷത്തെ കാത്തിരിപ്പിന് അറുതി; കാരക്കുറ്റി സ്കൂളിലെ പുതിയ കെട്ടിടത്തിൽ വൈദ്യുതി എത്തി
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെട്ട കാരക്കുറ്റി ഗവ: എൽപി സ്കൂൾ കെട്ടിടത്തിന് 4 വർഷത്തിന് ശേഷം വൈദ്യുതി കണക്ഷൻ ലഭിച്ചു.2019 ൽ അന്നത്തെ എം എൽ എ ജോർജ് എം തോമസിൻ്റെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച കെട്ടിടമാണിത്. എന്നാൽ വയറിംഗ് ഉൾപ്പെടെ പൂർത്തീകരിക്കാത്തതിനാൽ വൈദ്യുതി കണക്ഷൻ ലഭിച്ചില്ല.ഇതോടെ കനത്ത ചൂട് കാലത്ത് അസഹ്യമായ ചൂട് സഹിച്ചാണ് വിദ്യാർത്ഥികൾ പഠിച്ചിരുന്നത്. ഈ സാഹചര്യത്തിൽ പഞ്ചായത്ത് ഭരണസമിതി 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2 ലക്ഷത്തോളം രൂപ ചിലവഴിച്ച് വയറിംഗ് ഉൾപ്പെടെ നടത്തിയാണ് വൈദ്യുതികരണം പൂർത്തിയാക്കിയത്. കെട്ടിടം
വൈദ്യുതികരിച്ചതിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് നിർവഹിച്ചു. ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി. പിടിഎ പ്രസിഡൻ്റ് ഇ.സി സാജിദ്,പി ടി എ വൈസ് പ്രസിഡന്റ് പി പി സി ശിഹാബുദ്ധീൻ പ്രധാനാധ്യാപകൻ ജി. അബ്ദുൽ റഷീദ്,വാർഡ് എ ഡി എസ് സാബിറ നാസർ എന്നിവർ സംബന്ധിച്ചു