നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും* *നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനവും*
*നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും*
*നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനവും*
തോട്ടുമുക്കം: നന്മ ചാരിറ്റബിൾ ട്രസ്റ്റ് മണ്ണാത്തിപ്പാറയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നന്മ ചാരിറ്റബിൾ ട്രസ്റ്റും നേത്ര ചികിത്സ രംഗത്ത് നിരവധി വർഷത്തെ പ്രവർത്തി പരിചയമുള്ളതും നൂതന ചികിത്സാ സംവിധാനങ്ങൾ ലഭ്യമാക്കിയിട്ടുള്ളതുമായ കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി നേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും സംഘടിപ്പിക്കുകയാണ്
2023 ജൂൺ 25 തീയതി ഞായറാഴ്ച രാവിലെ 8 30 മുതൽ 12 മണി വരെ Hill Top ഓഡിറ്റോറിയം തോട്ടുമുക്കത്ത് വെച്ച് നടക്കുന്നു.
ക്ഷേമം സാമൂഹികം സാംസ്കാരികം കായികം ജീവകാരുണ്യം ആരോഗ്യം ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുതലായവയിൽ ഏർപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ജാതി- മത വർഗ്ഗ വർണ്ണ ലിംഗ ഭേദമില്ലാതെ മനുഷ്യന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ഗുണനിലവാരം ഉയർത്തുകയും ചെയ്യുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, സമൂഹത്തിലെ സാമ്പത്തികമായും സാമൂഹികമായും ദുർബലരായ വിഭാഗങ്ങളെ ആരോഗ്യകരവും സന്തുഷ്ടവും സമൃദ്ധവും സുരക്ഷിതവും അന്തസ്സുള്ളതുമായ ജീവിതം നയിക്കുവാൻ കഴിയുന്ന വിധം പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഈ ട്രസ്റ്റിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ.
2022 ഓഗസ്റ്റ് മാസത്തിൽ കോഴിക്കോട് ജില്ലയിൽ കൊടിയത്തൂര് ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിലെ 35 യുവാക്കൾ ചേർന്ന് പൊതുസമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവർക്കായിസദ്ദുദ്ദേശത്തോടുകൂടി ഇന്ത്യൻ ട്രസ്റ്റ് ആക്ട് 1882 പ്രകാരം നന്മ എന്ന പേരിൽ ( Reg. No:79/IV/2022) ചാരിറ്റബിൾ ട്രസ്റ്റ്
രൂപീകരിച്ചത് എന്ന് പ്രസിഡന്റ് ബിജു TN,
സെക്രട്ടറി ശ്രീനിവാസൻ എന്നിവർ അറിയിച്ചു
.