കൊടിയത്തൂർ കാരശ്ശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഉണ്ണിമോയിൻഹാജി - കാരക്കുറ്റി സ്റ്റേഡിയം - കുറുപ്പൻ കണ്ടി റോഡ് ഒന്നാം ഘട്ട നിർമ്മാണം പൂർത്തിയായി.

ചിരകാല സ്വപ്നം പൂവണിയുന്നു;

ഉണ്ണിമോയിൻഹാജി - കാരക്കുറ്റി സ്റ്റേഡിയം - കുറുപ്പൻ കണ്ടി റോഡ് ഒന്നാം ഘട്ട നിർമ്മാണം പൂർത്തിയായി



 കൊടിയത്തൂർ കാരശ്ശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഉണ്ണിമോയിൻഹാജി - കാരക്കുറ്റി സ്റ്റേഡിയം - കുറുപ്പൻ കണ്ടി റോഡ് ഒന്നാം ഘട്ട നിർമ്മാണം പൂർത്തിയായി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ചാണ് സൈഡ് കെട്ടി മണ്ണിട്ട് റോഡ് നിർമ്മിച്ചത്.രണ്ടാം

ഘട്ട നിർമ്മാണത്തിനായി കോഴിക്കോട് ജില്ല പഞ്ചായത്ത് 14 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിൻ്റെ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമായ ഷംലൂലത്ത്, ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക് എന്നിവർ പറഞ്ഞു. കൊടിയത്തൂർ കാരക്കുറ്റിയും കാരശ്ശേരി കക്കാട് പ്രദേശവും തമ്മിൽ

നോക്കിയാൽ പരസ്പരം കാണാമെങ്കിലും രോഗികൾക്കും വൃദ്ധർക്കുമുൾപ്പെടെ

ഒരു ഇരുചക്രവാഹനത്തിലോ ഓട്ടോറിക്ഷയിലോ മറുകരയിലെത്തണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റേണ്ട. അവസ്ഥയായിരുന്നു.ഗതാഗതയോഗ്യമായ ഒരു റോഡില്ലാത്തതായിരുന്നു പ്രധാന പ്രശ്നം. 

ഈ പ്രശ്നത്തിനാണിപ്പോൾ പരിഹാരമാവുന്നത്. 

കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ കാരക്കുറ്റി പ്രദേശത്തെ കോളനി നിവാസികളാക്കമുള്ള ജനങ്ങൾക്കും കർഷകർക്കും വിദ്യാർഥികൾക്കുമുൾപ്പെടെ റോഡ് ഏറെ ഉപകാരപ്രദമാവും.

റോഡ് കടന്നുപോകുന്ന ഭാഗങ്ങളിലെ സ്ഥലമുടമകൾ സ്ഥലം വിട്ടുനൽകാൻ തയാറായതോടെയാണ് റോഡിൻ്റെ പിറവി.

 25 ഓളംവീട്ടുകാർക്കാണ് വഴി പ്രത്യക്ഷത്തിൽ പ്രയോജനപ്പെടു

ന്നത്.

      പുതിയ റോഡ്‌ കടന്നു പോകുന്നത് വയലിന്റെ കരയിൽക്കൂ

ടിയാണ്. അതുകൊണ്ടു തന്നെ കർഷകരുടെ വലിയ കഷ്ടപ്പാടു

കൾക്കും അറുതിയാവുകയാണ്. കൃഷിയിടത്തിലേക്ക് വിത്തും വള

വും ഉൾപ്പെടെയുള്ളവയൊക്കെ

എത്തിക്കാനും  നെല്ലും വൈക്കോലുമൊക്കെ കൊണ്ടു പോകാനും വഴിയില്ലാത്തത് വലിയ കഷ്ടപാടിന് കാരണമായിരുന്നു.

ട്രാക്ടറും ടില്ലറും പോലുള്ള കൃഷി യന്ത്രങ്ങൾ എത്തിക്കാനും പ്രയാസമായിരുന്നു. ഇനി ഇതൊക്കെ എളുപ്പമാവുകയാണ്.

പി.ടി.എം. ഹയർ സെക്കന്ററി സ്കൂൾ, വാദി റഹ്‌മാ സ്ക്കൂൾ ,കാരക്കുറ്റി ജി.എൽ.പി.സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾ കിലോമീറ്ററുകൾ ചുറ്റിവളഞ്ഞാണ് യാത്ര ചെയ്യുന്നത്. വെള്ളപ്പൊക്ക 

ബാധിത പ്രദേശമായതിനാൽ മഴക്കാലത്ത് കുട്ടികൾ അനുഭ

വിക്കുന്ന ദുരിതംഇരട്ടിയാണ്.

പുതിയ റോഡ് ഈ സ്കൂളുകളി

ലേക്കും എളുപ്പമാർഗമാണ്.

റോഡിൻ്റെ ഒന്നാം ഘട്ട പൂർത്തീകരണത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.കെ നദീറ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് അധ്യക്ഷയായി. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ,

കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ ആമിന എടത്തിൽ, ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക്,ഉമർ സുല്ലമി,എം എ അബ്ദുറഹിമാൻ, ഇ എ മായിൻ, എ.പിജെസ് ലി,  സി വി മുഹമ്മദ്, ഹുസ്സൻകുട്ടി കുയ്യിൽ, കെ കെ സി റഷീദ്, ജംഷിദ്  കണിയാത്ത് ,നഫീസ ചേക്കുട്ടി,   സി പി സൈഫുദ്ധീൻ ബീരാൻ കുറുപ്പുംകണ്ടി

തുടങ്ങിയവർ സംബന്ധിച്ചു.


ചിത്രം: