കർഷകർക്കാശ്വാസം; കൊടിയത്തൂർ കൃഷിഭവനിൽ ആഗ്രോ ഫാർമസി പ്രവർത്തനമാരംഭിച്ചു

 കർഷകർക്കാശ്വാസം; കൊടിയത്തൂർ കൃഷിഭവനിൽ ആഗ്രോ ഫാർമസി പ്രവർത്തനമാരംഭിച്ചു




കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ നൂറ് കണക്കിന് കർഷകർക്കാശ്വാസമായി 

ആഗ്രോ ഫാർമസി പ്രവർത്തനമാരംഭിച്ചു.ഗ്രാമ പഞ്ചായത്ത്

 2022-23 ജനകീയാസൂത്രണ 

പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം രൂപ ചിലവഴിച്ചാണ്  പ്രാഥമിക വിള ആരോഗ്യ കേന്ദ്രം അഥവാ അഗ്രോ ഫാർമസിക്ക് തുടക്കം കുറിച്ചത്. കൃഷിഭവൻ വഴി കർഷകർക്ക് ജൈവ രാസ കീട കുമിൾ നാശിനികൾ സൗജന്യമായി വിതരണം ചെയ്യുക എന്നതാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. വീര്യം കുറഞ്ഞ പച്ച, നീല ലേബലുകളിൽ ഉള്ള രാസ കീട കുമിൾ നാശിനികളും, ജൈവ കീട കുമിൾ നാശിനികളുമാണ് കർഷകർക്ക് നൽകുന്നത്. രോഗ കീട ബാധ വിവരം കൃഷിഭവനിൽ അറിയിച്ചാൽ പരിശോധിച്ച ശേഷം  മരുന്നുകൾ  സൗജന്യമായി നൽകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റഷംലൂലത്ത്, കൃഷി ഓഫീസർ കെ.ടി ഫെബിദ എന്നിവർ അറിയിച്ചു. 

4 ലക്ഷം രൂപ ചിലവഴിച്ച് കൃഷിഭവൻ നവീകരിക്കുകയും ചെയ്തിരുന്നു. ഭൗതികസൗകര്യം വളരെ കുറവായതിനാൽ കർഷകർക്കുൾപ്പെടെ ഏറെ പ്രയാസം നേരിട്ട സാഹചര്യത്തിലാണ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുകയും അഗ്രോ ഫാർമസി നിർമ്മിക്കുകയും ചെയ്തത്. നവീകരിച്ച കെട്ടിടത്തിൻ്റെയും

ആഗ്രോ ഫാർമസിയുടെയും ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.ഷംലൂലത്ത് നിർവഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ  ദിവ്യ ഷിബു അധ്യക്ഷയായി. ഫസൽ കൊടിയത്തൂർ, ആയിഷ ചേലപ്പുറത്ത്, എം.ടി റിയാസ്, എം.കെ നദീറ, ഷിഹാബ് മാട്ടു മുറി,

ബാബു പൊലുകുന്ന്, കരീം പഴങ്കൽ, ഫാത്തിമ നാസർ, മറിയം കുട്ടി ഹസ്സൻ, സിജി കുറ്റികൊമ്പിൽ, കൃഷി ഓഫീസർ കെ.ടി ഫെബിദ ,നശീദ, jaffer  സഫിയ തുടങ്ങിയവർ സംസാരിച്ചു


ചിത്രം '