ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്ക്കൂളിൽ പരിസ്ഥിതിദിനം ആചരിച്ചു.

 ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്ക്കൂളിൽ പരിസ്ഥിതിദിനം ആചരിച്ചു.


തോട്ടുമുക്കം : ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ പരിസ്ഥിതി ദിനാചരണം നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് പരിസ്ഥിതി ദിന സന്ദേശം നൽകി. ക്ലാസടിസ്ഥാനത്തിൽ പോസ്റ്റർ രചന , കുട്ടികളുടെ വീട്ടിലും സ്കൂളിലും ഫലവൃക്ഷ ,പച്ചക്കറി തൈകൾ നടൽ, പരിസര ശുചീകരണം, ക്വിസ് മൽസരം എന്നീ പ്രവർത്തനങ്ങൾ നടത്തി. വിജയികളെ അസംബ്ലിയിൽ ആദരിച്ചു. അധ്യാപകരായ പുഷ്പറാണി ജോസഫ്, സിബി ജോൺ, സിനി കൊട്ടാരത്തിൽ, അബ്ദുറഹിമാൻ എ.കെ, ദിലു സിബി, സമിത.കെ, ബിജലി, ബി.എസ്‌, ഷൈല ജോർജ്, ബബിത തേവർ കാട്ടിൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.