ചുണ്ടത്തുപൊയിൽ ഗവ.യു.പി.സ്കൂളിൽ വായനാ ദിനം ആചരിച്ചു

 വായനാ ദിനം ആചരിച്ചു.


തോട്ടുമുക്കം: ചുണ്ടത്തുപൊയിൽ ഗവ.യു.പി.സ്കൂളിൽ PN പണിക്കർ അനുസ്മരണവും വായന ദിനവും, ക്ലാസ് ലൈബ്രറി ശാക്തീകരണവും ഹെഡ്മിസ്ട്രസ് റെജി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. വായന ദിന പ്രതിജ്‌ഞ ചൊല്ലിക്കൊണ്ട് ആരംഭിച്ച വായന ദിനാചരണം, അക്ഷരമരം, ശ്രാവ്യവായന മൽസരം, പുസ്തക പ്രദർശനം, സാഹിത്യ ക്വിസ്, ലൈബ്രറി പുസ്തകവിതരണം, വായന കുറിപ്പ് ,തയ്യാറാക്കൽ, സാഹിത്യകാരന്മാരെ കണ്ടെത്തൽ , കഥാപാത്രആവിഷ്ക്കാരം, വാർത്താവായന, പുസ്തകപരിചയം എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളോടെ വായനാവാരമായി ആചരിക്കും. സ്കൂൾ ലൈബ്രേറിയൻ സിനി കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ, അധ്യാപകരായ രാജു കെ , അബ്ദുറഹിമാൻ , വിദ്യാർത്ഥി പ്രതിനിധി കരോൾ ജോർജ് എന്നിവർ പ്രസംഗിച്ചു. ആഷ്ലി സനീഷ്, നജ ഫാത്തിമ എന്നിവർ പത്ര വായനയും, അഫ്രീൻ ഹാരിസ്, ഗൗതം ദേവ് എന്നിവർ പുസ്തക പരിചയവും നടത്തി.