എ പ്ലസുകാർക്ക് മാത്രമല്ല; വാർഡിലെ മുഴുവൻ എസ് എസ് എൽ സി, ഹയർ സെക്കൻ്ററി വിജയികൾക്കും സ്നേഹാദരമൊരുക്കി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
എ പ്ലസുകാർക്ക് മാത്രമല്ല; വാർഡിലെ മുഴുവൻ എസ് എസ് എൽ സി, ഹയർ സെക്കൻ്ററി വിജയികൾക്കും സ്നേഹാദരമൊരുക്കി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
കൊടിയത്തൂര്‍: എസ് എസ് എൽ സി ,+2 പരീക്ഷ ഫലം പുറത്ത് വന്നതോടെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് മാത്രമാണ് വലിയ ഡിമാൻ്റ്.ഇവരെ തിരഞ്ഞ് പിടിച്ച് ആദരിക്കുന്ന തിരക്കിലാണ് ജനപ്രതിനിധികളും ക്ലബുകളും വിവിധ സംഘടനകളും കലാ,കായിക, സാംസ്കാരിക രംഗത്തുള്ളവരുമെല്ലാം. എന്നാൽ എ പ്ലസുകാരെ മാത്രമല്ല, തൻ്റെ വാർഡിൽ
ഈ വർഷം എസ് എസ് എൽ സി, +2 പരീക്ഷ വിജയിച്ച മുഴുവനാളുകൾക്കും സ്നേഹാദരമൊരുക്കിയിരിക്കുകയാണ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും രണ്ടാം വാർഡ് മെമ്പറുമായ ഷംലൂലത്ത്. ഒന്നും രണ്ടും പേർക്കല്ല വാർഡിലെ എഴുപതോളംവിദ്യാർത്ഥികൾക്കാണ് ഇത്തരത്തിൽ ഉപഹാരം നൽകിയത്. കഴിഞ്ഞ വർഷവും ഇത്തരത്തിൽ വാർഡിലെ മുഴുവൻ വിജയികൾക്കും ഉപഹാരം നൽകിയിരുന്നു.
ഒരു മാർക്കിനും രണ്ട് മാർക്കിനുമെല്ലാം ഫുൾ എപ്ലസ് നഷ്ടപ്പെട്ട നിരവധി വിദ്യാർത്ഥികളുമുണ്ടന്ന് മനസിലാക്കിയാണ് വാർഡിലെ വിജയിച്ച മുഴുവൻ കുട്ടികൾക്കും ആദരവ് നൽകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഷംലൂലത്ത് പറഞ്ഞു. വരും വർഷങ്ങളിലും വാർഡിൽ വിദ്യാഭ്യാസ രംഗത്ത് വ്യത്യസ്തങ്ങളായ പദ്ധതികൾ ഐടി മേഖലയുമായി ബന്ധപ്പെടുത്തി ഉൾപ്പെടെ നടപ്പാക്കുമെന്നും പ്രസിഡൻറ് പറഞ്ഞു. കാരക്കുറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് എം എ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സി പി അസീസ് അധ്യക്ഷനായി. വി. ഷംലൂലത്ത് ഉപഹാര സമർപ്പണം നടത്തി. അഹമ്മദ് പൂളക്കത്തൊടി, ഹുസൈൻ കുയ്യിൽ, വി. അഹമ്മദ്, സി.വി അബ്ദുറഹിമാൻ, കെ കെ സി റഷീദ്, മൻസൂർ ചേപ്പാലി, ജ്യോതി ബസു തുടങ്ങിയവർ