തോട്ടുമുക്കം ഗവ.യുപി സ്കൂളിൽ സചിത്ര പുസ്തക പഠനോപകരണ നിർമ്മാണ ശിൽപശാല സംഘടിപ്പിച്ചു

 തോട്ടുമുക്കം ഗവ.യുപി സ്കൂളിൽ സചിത്ര പുസ്തക പഠനോപകരണ നിർമ്മാണ ശിൽപശാല സംഘടിപ്പിച്ചു


.............................. 

തോട്ടുമുക്കം ഗവ.യുപി സ്കൂളിൽ ഒന്ന് രണ്ട് ക്ലാസുകളിലെ രക്ഷിതാക്കൾക്കായി സചിത്ര പുസ്തകത്തിന്റെ പഠനോപകരണ ശിൽപശാല സംഘടിപ്പിച്ചു .

സചിത്ര പുസ്തകത്തിന്റെ പ്രധാന്യം ആശയരൂപികരണത്തിൽ കുട്ടികൾക്ക് അക്ഷര ബോധം ഉറപ്പാക്കുക എന്നതാണ്. ചിത്രരൂപങ്ങൾ വെട്ടിയും , നിർമാണ പ്രവർത്തനങ്ങൾ  കൊണ്ടും വിജ്ഞാനപ്രദമായ ശിൽപ്പശാല രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശിൽപശാല സ്കൂൾ ഹെഡ്മിസ്ട്രസ് പ്രിയ ടീച്ചർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി എ പ്രസിഡണ്ട് വൈ പി അഷ്റഫ് അധ്യക്ഷനായി. എസ് എം സി ചെയർമാൻ ബാബു കെ , സീനിയർ അസിസ്റ്റന്റ് റെജിന ടീച്ചർ എന്നിവർ ആശംസ നേർന്ന ചടങ്ങിൽ അജി സാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഖൈറുന്നീസ ടീച്ചർ നന്ദിയും അറിയിച്ചു. സുബ്ന ടീച്ചർ, ബിന്ദു ടീച്ചർ, ഷിബിനി ടീച്ചർ എന്നിവർ നേതൃത്വം നൽകിയ ശിൽപശാലയിൽ മറ്റു അധ്യാപകരും പങ്കാളികളായിരുന്നു.