ലഹരി വിരുദ്ധ ദിനാചരണം
*ലഹരി വിരുദ്ധ ദിനാചരണം* *മരഞ്ചാട്ടി* : മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിൽ ലോക ലഹരി വിരുദ്ധദിനം ആചരിച്ചു. സ്കൂൾ ജാഗ്രതാ സമിതിയുടെയും ലഹരി വിമുക്ത ക്ലബിന്റെയും, വ്യക്തിത്വ വികസന ക്ലബിന്റെയും ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. സിവിൽ പോലീസ് ഓഫീസറും കൺസൺട്ടിംഗ് സൈക്കോളജിസ്റ്റുമായ ശ്രീ. ഗിരീഷ് കെ. കെ. ബോധവത്കരണ ക്ലാസ് നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. രാജു കെ. എം, ശ്രീമതി ഷിബിൽ ജോസ്, ശ്രീ. ജിബിൻ ജോസഫ്, മാസ്റ്റർ ലെവിൻ ചന്ദ്രൻ തുടങ്ങിയവർ ലഹരി വിരുദ്ധദിന സന്ദേശം നൽകി. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ *അതിജീവനം* എന്ന പതിപ്പ് പ്രകാശനം ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ മരഞ്ചാട്ടി അങ്ങാടിയിലൂടെ ലഹരി വിരുദ്ധ റാലി നടത്തി.