അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു:
അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു:
ഭാരതീയ സംസ്കാരം ലോകത്തിന് നൽകിയ സംസ്കാരങ്ങളിൽ ഒന്നായ യോഗ, വിദ്യാർത്ഥികളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി സെന്റ്.തോമസ് ഹൈസ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകൾ പുറത്തു കൊണ്ടുവരാൻ യോഗ പരിശീലിക്കുന്നതിലൂടെ സാധ്യമാകും എന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് സീനിയർ ഇൻ ചാർജ്ജ് സഫിയ ടീച്ചർ സംസാരിച്ചു. വിവിധങ്ങളായ യോഗാഭ്യാസ മുറകൾ കുട്ടികൾ അവതരിപ്പിച്ചു.ഒരു മണിക്കൂറോളം നീണ്ടു നിന്ന യോഗാഭ്യാസം കാണുന്നതിനായി, ഹൈസ്കൂളിൽ നിന്നും ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും വിദ്യാർത്ഥികൾ അണിനിരന്നു. മത്സരവും സമ്മർദ്ദവും നിറഞ്ഞ ആധുനിക കാലത്ത് മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മാനസിക പിരിമുറുക്കം ഇല്ലാതാക്കാൻ ഉത്തമമായ മാർഗ്ഗമാണ് യോഗ എന്നു പറഞ്ഞു കൊണ്ടാണ്, കായികാധ്യാപകനും യോഗ ഇൻസ്ട്രക്ടറുമായ ശ്രീ. വിപിൻ തോമസ്, പരിപാടി നന്ദി പറഞ്ഞവസാനിപ്പിച്ചത്.