തോട്ടുമുക്കം ഗവ.യു.പി സ്കൂളിൽ ലോക ലഹരി വിരുദ്ധദിനം വിവിധ പരിപാടികളാൽ ശ്രദ്ധേയമായി*
*തോട്ടുമുക്കം ഗവ.യു.പി സ്കൂളിൽ ലോക ലഹരി വിരുദ്ധദിനം വിവിധ പരിപാടികളാൽ ശ്രദ്ധേയമായി*
തോട്ടുമുക്കം ഗവ.യു.പി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രക്ഷാകർതൃ ബോധവത്കരണ ക്ലാസ് , ലഹരിവിരുദ്ധ കുട്ടിച്ചങ്ങല , ഷോർട്ട് ഫിലിം, ചുവരെഴുത്ത് തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു
രാവിലെ 11 മണിക്ക് Dr.അബ്ദുസലാം ഒമർ അവർകളുടെ നേതൃത്വത്തിൽ രക്ഷാകർതൃ ബോധവത്കരണ ക്ലാസ് നടത്തി.
ശേഷം സ്കൂളിലെ അധ്യാപകരും കുട്ടികളും അഭിനയിച്ച ഷോർട്ട് ഫിലിം 'കരുതൽ' റിലീസ് ചെയ്തു
ചടങ്ങ് പി.ടി എ പ്രസിഡണ്ട് വൈ.പി അഷ്റഫിന്റെ അധ്യക്ഷതയിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്, വികസന കാര്യ സ്റ്റാൻഡിങ് ചെയർ പേഴ്സൺ ശ്രീമതി ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ് മിസ്ട്രസ് പ്രിയ ടീച്ചർ സ്വാഗത ഭാഷണവും , എസ്.എം.സി ചെയർമാൻ ബാബു കെ യും , സീനിയർ അസിസ്റ്റന്റ് രജിന ടീച്ചർ, എം.പി.ടി.എ പ്രസിഡണ്ട് ജിഷ തുടങ്ങിയവർ ആശംസകൾ നേർന്നു. ജാഗ്രത സമിതി വിദ്യാർത്ഥി പ്രതിനിധി ജസൽ ഹാദി സംസാരിച്ചു.
കൂടാതെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി, ലഹരി വിരുദ്ധ മനുഷ്യ ചങ്ങല , ചുവരെഴുത്ത് തുടങ്ങിയവ വിവിധ പരിപാടികൾ നടത്തി. സയൻസ് ക്ലബ്
കൺവീനർ ഹണി ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
അധ്യാപകനായ സന്ദീപ് ഗോപാൽ സംവിധാനം ചെയ്ത ഷോർട്ട് ഫിലിം
കുട്ടികൾക്ക് പുതിയ അനുഭവമായി.
സ്റ്റാഫ് സെക്രട്ടറി ഖൈറുന്നിസ ടീച്ചർ നന്ദി അറിയിച്ചു .