തോട്ടുമുക്കം ഗവ.യു.പി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രക്ഷാകർതൃ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും*
*തോട്ടുമുക്കം ഗവ.യു.പി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രക്ഷാകർതൃ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും*
തോട്ടുമുക്കം ഗവ.യു.പി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കും.
ജൂൺ-26 ന് രാവിലെ 11 മണിക്ക് Dr.അബ്ദുസലാം ഒമർ അവർകളുടെ നേതൃത്വത്തിൽ രക്ഷാകർതൃ ബോധവത്കരണ ക്ലാസ് നടത്തും. ശേഷം സ്കൂളിലെ അധ്യാപകനായ സന്ദീപ് ഗോപാൽ രചനയും സംവിധാനം ചെയ്ത 'കരുതൽ ' ഷോർട്ട് ഫിലിം റിലീസ് ചെയ്യും.
ചടങ്ങ് പി.ടി എ പ്രസിഡണ്ട് വൈ.പി അഷ്റഫിന്റെ അധ്യക്ഷതയിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്, വികസന കാര്യ സ്റ്റാൻഡിങ് ചെയർ പേഴ്സൺ ശ്രീമതി ദിവ്യ ഷിബു ഉദ്ഘാടനം ചെയ്യും.
സ്കൂൾ ഹെഡ് മിസ്ട്രസ് പ്രിയ ടീച്ചർ സ്വാഗത ഭാഷണവും , എസ്.എം.സി ചെയർമാൻ ബാബു കെ യും , സീനിയർ അസിസ്റ്റന്റ് രജിന ടീച്ചർ, എം.പി.ടി.എ പ്രസിഡണ്ട് ജിഷ തുടങ്ങിയവർ ആശംസകൾ നേരും.
കൂടാതെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി, ലഹരി വിരുദ്ധ മനുഷ്യ ചങ്ങല , ചുവരെഴുത്ത് തുടങ്ങിയവ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ബോധവത്കരണ ക്ലാസിലും തുടർന്ന് നടക്കുന്ന പരിപാടികളിലും മുഴുവൻ രക്ഷിതാക്കളുടെയും സാന്നിധ്യം ഉണ്ടായിരിക്കണമെന്ന് എച്ച് എം പ്രിയ ടീച്ചർ അഭ്യർത്ഥിച്ചു.