സ്കൂൾലോഗോ* *പ്രകാശനം* *ചെയ്തു*
*സ്കൂൾലോഗോ* *പ്രകാശനം* *ചെയ്തു*
മരഞ്ചാട്ടി: മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിൽ വിജയോത്സവം, വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനവും, സ്കൂൾ ലോഗോ പ്രകാശനവും സമുചിതമായി നടത്തി .സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ.മാർട്ടിൻ കാവുങ്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു .സ്കൂൾ മാനേജർ റവ.ഫാ കുര്യൻ താന്നിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും , സ്കൂൾ ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു. റിട്ടയേഡ് ഹെഡ്മാസ്റ്റർ ശ്രീ.അബ്രാഹം എം.എ വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നിർവ്വഹിച്ചു.SSLC വിജയികൾക്ക് എൻഡോവ്മെൻറുകൾ നൽകി ആദരിച്ചു.പി.ടി.എ .വൈസ് പ്രസിഡന്റ് ശ്രീ മുജീബ് റഹ്മാൻ, എം.പി.ടി.എ.പ്രസിഡൻറ് ശ്രീമതി സാന്റി ജോർജ്ജ്, 2003 SSLC ബാച്ച് പ്രതിനിധി ശ്രീ.സുബിൻ അഗസ്റ്റ്യൻ, പ്രഭാത് ലൈബ്രറി പ്രസിഡന്റ് ശ്രീ സാമി പരപ്പംഗലം ,അധ്യാപകരായ സിസി മാനുവൽ, ബിന്ദുവടുക്കൂട്ട്, മിനി റ്റി.വി, മുഹമ്മദ് സാബിത് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മോടി കൂട്ടി.