വായന വാരാചരണത്തിന് ഗംഭീര തുടക്കം.
വായന വാരാചരണത്തിന് ഗംഭീര തുടക്കം.,
തോട്ടുമുക്കം സെന്റ് തോമസ് ഹൈ സ്കൂളിൽ വായന വാരാചരണത്തിനു തുടക്കം കുറിച്ചു. മുൻ മലയാള അധ്യാപകനും എഴുത്തുകാരനും ആയ ജോർജ് നാഗപ്പറമ്പിൽ വായന വാരാചരണത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് ബിജു ആനിത്തോട്ടം അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ജോസഫ് സർ സ്വാഗതം പറഞ്ഞു. വിദ്യാർത്ഥികളായ ദയ, രേവതി എന്നിവർ കവിത ആലപിച്ചു. വിദ്യാർത്ഥി പ്രതിനിധി ഗോകുൽ ദേവ്, സ്റ്റാഫ് സെക്രട്ടറി ബിബിൻ സർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ മത്സരയിനങ്ങളും കലാപരിപാടികളും വായന വാരാചരണത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും. ചടങ്ങിന് മലയാളം അധ്യാപിക സജില ടീച്ചർ നന്ദി പറഞ്ഞു.. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനവും നൽകി.