പഞ്ചായത്ത് തല പ്രവേശനോത്സവം തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിൽ ഗംഭീരമായി
കൊടിയത്തൂർ പഞ്ചായത്ത് തല പ്രവേശനോത്സവം തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിൽ ഗംഭീരമായി
തോട്ടുമുക്കം : കൊടിയത്തൂർ പഞ്ചായത്ത് തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിൽ വച്ച് നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ശംലൂലത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ ദിവ്യ ഷിബു, സിജി കുറ്റിക്കൊമ്പിൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപുറത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. സുഫിയാൻ, പിടിഎ പ്രസിഡണ്ട് വൈ പി അഷ്റഫ്, എസ് എം സി ചെയർമാൻ ബാബു കെ, എം പി ടി എ പ്രസിഡന്റ് ജിഷ എന്നിവർ സംസാരിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളെ പഞ്ചായത്ത് പ്രതിനിധികൾ സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. കുട്ടികൾക്ക് വാർഡ് മെമ്പർ ദിവ്യാ ഷിബു പഠനോപകരണം ഉപഹാരം നൽകി. സ്കൂൾ അങ്കണം ബലൂണുകൾ കൊണ്ടും തോരണങ്ങൾ കൊണ്ടും അലങ്കരിക്കുകയുണ്ടായി. പിടിഎ നേതൃത്വത്തിൽ
കുട്ടികൾക്ക് എല്ലാവർക്കും പായസവിതരണവും നടത്തി. സ്കൂളിൽ പഠിക്കുന്ന ഗോത്ര വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുള്ള പഞ്ചായത്തിന്റെ ഫർണിച്ചറുകൾ പഞ്ചായത്ത് പ്രസിഡണ്ട് ശംലൂലത്ത് വിതരണം ചെയ്തു.