വായനാ ദിനാചരണം നടത്തി

 *വായനാ ദിനാചരണം നടത്തി*  



വായനാദിനാചരണത്തിന്റെ വീഡിയോ ദൃശ്യങ്ങളിലേക്ക്
👇
താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://youtu.be/cOBP8UFYD6M


 മരഞ്ചാട്ടി : മേരിഗിരി ഹൈസ്കൂളിൽ വായനദിനാചരണം സമുചിതമായി ആഘോഷിച്ചു.സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ.മാർട്ടിൻ കാവുങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ .രാജു കെ.എം ഉദ്ഘാടനം നിർവഹിച്ചു. വായനാദിന പ്രതിജ്ഞ ,വായന ഗീതം എന്നിവ കുട്ടികൾ ഏറ്റുചൊല്ലി. അഖിലേഷ് പി.കെ. പുസ്തക പരിചയം നടത്തുകയും എബിൻ പോൾ വായനദിന സന്ദേശം നൽകുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി ജോബിൻ ജോർജ്ജ് ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു. വായനയെ പരിപോഷിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളാണ് വായനവാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ളത്.