പരിസ്ഥിതി ദിനാഘോഷം

 പരിസ്ഥിതി ദിനാഘോഷം



തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനാചരണം വളരെ വിപുലമായി നടത്തി. സ്കൂളിൽ വൃക്ഷതൈ നടുകയും  പച്ചക്കറി തോട്ടം നിർമിക്കുകയും ചെയ്തു.. ഹെഡ്മാസ്റ്റർ ജോസഫ് സർ മരം നടക്കുകയും ബിൻസൺ സർ പരിസ്ഥിതിദിന സന്ദേശം പറയുകയും ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്നു പച്ചക്കറി തൈ കൾ വെച്ച് പിടിപ്പിച്ചു.തിരുവമ്പാടി MLA ശ്രീ.ലിന്റോ ജോസഫിന്റെ  വൃക്ഷതൈ നടീൽ പരിപാടിയിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. എരഞ്ഞിമാവ് മുതൽ ഗോതമ്പുറോഡ് വരെയുള്ള സംസ്ഥാന പാതയിൽ 100 ഓളം മരതൈകൾ വെച്ച് പിടിപ്പിച്ചു.. JRC അംഗങ്ങളും NSS അംഗങ്ങളും റോസ്മേരി ടീച്ചർ ജിസ്ന ടീച്ചർ, ജോമിൻ സർ, നിതിൻ ജോസഫ്  സുബിൻ വാളാകുളത്തിൽ എന്നിവരും പരിപടിയിൽ  പങ്കെടുത്തു. സ്കൂളിനെ പ്ലാസ്റ്റിക് വിമുക്തമാക്കാൻ ഉള്ള പരിപാടികൾ സ്കൂളിൽ ആരംഭിക്കുകയും ചെയ്തു.. പരിസ്ഥിതി ദിനത്തിന്റെ പ്രധാന്യം കുട്ടികൾക്ക്‌ വ്യക്തമാക്കി നൽകാൻ സാധിച്ചു.