പരിസ്ഥിതി ദിനാഘോഷം*
*പരിസ്ഥിതി ദിനാഘോഷം*
മരഞ്ചാട്ടി : മേരിഗിരി ഹൈസ്ക്കൂൾ മരഞ്ചാട്ടിയിൽ പരിസ്ഥിതി ദിനാഘോഷം സമുചിതമായി നടത്തി. സ്ക്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. രാജു കെ എം ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ജോബിൻ ജോർജ്, എഡ്വിൻ ഷിജു, ശ്രീമതി മിനി റ്റി.വി. എന്നിവർ പ്രസംഗിച്ചു. നവ്യ റോയ് പരിസ്ഥിതി സന്ദേശം പകരുന്ന ഗാനം ആലപിച്ചു. കുട്ടികളും അധ്യാപകരും സ്ക്കൂൾ അങ്കണത്തിൽ വൃക്ഷതൈകൾ നട്ടു.