പുതിയ അധ്യയന വർഷത്തിൽ അറിവിന്റെ വെളിച്ചം തെളിച്ചു കൊണ്ട് സെന്റ്.തോമസ് ഹൈസ്കൂൾ*
*പുതിയ അധ്യയന വർഷത്തിൽ അറിവിന്റെ വെളിച്ചം തെളിച്ചു കൊണ്ട് സെന്റ്.തോമസ് ഹൈസ്കൂൾ*
തോട്ടുമുക്കം : ജൂൺ ഒന്നാം തീയതി സ്കൂൾ തുറക്കുമ്പോൾ നൂറ് കണക്കിന് വിദ്യാർത്ഥികളെ ദീപം തെളിച്ചു കൊണ്ട് അധ്യാപകരും മുതിർന്ന ക്ലാസ്സിലെ കുട്ടികളും ചേർന്ന് സ്വീകരിച്ചാനയിച്ചു. പ്രവേശനോത്സവ പരിപാടി, ഹെഡ് മാസ്റ്റർ ശ്രീ.എം.ജെ.ജോസഫ് സാർ സ്വാഗതം പറഞ്ഞു കൊണ്ട് തുടക്കം കുറിച്ചു. MPTA പ്രസിഡണ്ട് ശ്രീമതി ടീന ബ്രിസ്മി അധ്യക്ഷത വഹിച്ച ചടങ്ങിൽ, സ്കൂൾ മാനേജർ റവ.ഫാദർ ജോൺ മൂലയിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഏറ്റവും സജീവമായ ഒരു അക്കാഡമിക് വർഷം നിലനിർത്തിക്കൊണ്ട് സാമൂഹിക തിന്മകൾക്കെതിരെ അണിനിരക്കുന്ന വിദ്യാർത്ഥി സമൂഹം രൂപപ്പെടേണ്ടതുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു. വിദ്യാർത്ഥികൾക്ക് ആശംസകളർപ്പിച്ചു കൊണ്ട് വാർഡ് മെംബർമാരായ ശ്രീമതി സിജി കുറ്റിക്കൊമ്പിലും, ശ്രീമതി ദിവ്യ ഷിബുവും വേദിയിൽ സന്നിഹിതരായിരുന്നു. പ്രതിഭകളെ ആദരിക്കൽച്ച ടങ്ങും ഒരേ വേദിയിൽ വെച്ച് നടത്തുകയുണ്ടായി.
സ്റ്റാഫ് പ്രതിനിധിയായി ശ്രീമതി സഫിയ ടീച്ചർ ആശംസകളർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ.ബിബിൻ ബേബി സർ നന്ദി പ്രകാശിപ്പിച്ച തോടെ കുട്ടികൾക്ക് മധുരം നൽകിക്കൊണ്ട് അവരെ ക്ലാസ്സ് മുറികളിലേക്കാനയിച്ച് പ്രവേശനോത്സവം ഗംഭീരമാക്കി.