തോട്ടുമുക്കം ഗവ.യു.പി സ്കൂളിലെ അധ്യാപകർ തയ്യാറാക്കിയ ഷോർട്ട് ഫിലിം ' കരുതൽ ' വൈറലാകുന്നു.*
*തോട്ടുമുക്കം ഗവ.യു.പി സ്കൂളിലെ അധ്യാപകർ തയ്യാറാക്കിയ ഷോർട്ട് ഫിലിം ' കരുതൽ ' വൈറലാകുന്നു.*
ലോക ലഹരി വിരുദ്ധദിനത്തിന്റെ ഭാഗമായി തോട്ടുമുക്കം ഗവ.യു.പി സ്കൂളിലെ അധ്യാപകർ തയ്യാറാക്കിയ ഹ്രസ്വ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു
സ്കൂളിലെ അധ്യാപകനായ സന്ദീപ് ഗോപാൽ രചനയും സംവിധാനവും നിർവഹിച്ച 'കരുതൽ ' എന്ന ഷോർട്ട് ഫിലിമാണ് ശ്രദ്ധേയമാവുന്നത്. ക്യാമറ കൈകാര്യം ചെയ്തത് അധ്യാപകൻ ജിനീഷ് സി യാണ്.
പൂർണമായും അധ്യാപകരും കുട്ടികളും പി.ടി.എ പ്രസിഡണ്ട് എന്നിവർ അഭിനയിച്ച ഷോർട്ട് ഫിലിം ലഹരി വിരുദ്ധ സന്ദേശമാണ് ജനങ്ങളിൽ എത്തിക്കുന്നത്.
സ്കൂളിലെ വിദ്യാർത്ഥിയായ ആൻ തെരേസ, അധ്യാപകരായ സന്ദീപ്, ജിവാഷ് , ഹണി, സാലിം, പ്രദീപ്, ദിലീപ്, ജിനീഷ്, ഖൈറുന്നീസ, പ്രിയ, റജിന , പിടിഎ പ്രസിഡന്റ് വൈ.പി അഷ്റഫ് എന്നിവരാണ് കഥാപാത്രങ്ങളായത്. ചിത്രത്തിന്റെ എഡിറ്റിംഗ് പൂർത്തിയാക്കിയത് ജ്യോ പിക്സലാണ് .
ലഹരിക്കെതിരെയുള്ള ഈ ഹ്രസ്വ ചിത്രം രക്ഷിതാക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.