പ്രവേശനോത്സവം
പ്രവേശനോത്സവം
. തോട്ടുമുക്കം:
ചുണ്ടത്തുപൊയിൽ ഗവ. യു. പി. സ്കുളിൽ പ്രവേശനോത്സവം വൈവിധ്യമായ പരിപാടികളോടെ ആഘോഷിച്ചു. പി.ടി.എ. പ്രസിഡണ്ട് ശ്രീ . മുജീബ് റഹ്മാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അരീക്കോട് ഉപജില്ല നൂൺമീൽ ഓഫീസർ ശ്രീ. ഹരിഷ് കളത്തിങ്കൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. മധുര വിതരണം, നവാഗതർക്ക് സമ്മാന വിതരണം, യുണിഫോം വിതരണം , പാഠപുസ്തക വിതരണം , വേനൽക്കാല പച്ചക്കറി വിളവെടുപ്പ് , സ്ക്കൂൾ കിച്ചൺ ഗാർഡൻ ഉദ്ഘാടനം എന്നിവ നടത്തി.
ഹെഡ് മിസ്ട്രസ് ശ്രീമതി. റെജി ഫ്രാൻസിസ് , എം.പി.ടി.എ. പ്രസിഡണ്ട് സജിന അനിൽ ,അധ്യാപകരായ പുഷ്പറാണി ജോസഫ് , സിനി കൊട്ടാരത്തിൽ എന്നിവർ പ്രസംഗിച്ചു.