കാരക്കുറ്റി കോളനി ഇനി ഗ്രീനറി വില്ല 29 ന് നാടിന് സമർപ്പിക്കും

 കാരക്കുറ്റി കോളനി ഇനി ഗ്രീനറി വില്ല


29 ന് നാടിന് സമർപ്പിക്കും



മുക്കം:

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കാരക്കുറ്റി ലക്ഷം വീട് കോളനി ഇനി ഗ്രീനറി വില്ല.  ഗ്രാമ പഞ്ചായത്ത് ഭരണസമിതി തുടക്കമിട്ട കോളനികളുടെ മുഖഛായ മാറ്റുന്ന സമഗ്ര നവീകരണ പ്രവൃത്തിയുടെ ഭാഗമായാണ്  കോളനി നവീകരിച്ചത്.

ഗ്രാമ പഞ്ചായത്ത് ഫണ്ടും പൊതുജനങ്ങളിൽ നിന്നും സ്പോൺസർഷിപ്പിലൂടെ കണ്ടെത്തിയ പ്രവർത്തിക്കാവശ്യമായ മെറ്റീരിയലുകൾ , എന്നിവയെല്ലാം ഉപയോഗപ്പെടുത്തിയാണ് കോളനി നവീകരിച്ചത

വീട് റിപ്പയറിംഗ്, പ്ലാസ്റ്ററിംഗ്, പെയിൻ്റിംഗ്, പ്രവേശന കവാടം തുടങ്ങി വിവിധ പദ്ധതികളാണ് കോളനിയിൽ നടപ്പാക്കിയത്.

സമൂഹത്തിലെ താഴെക്കിടയിലുള്ള ഒരുവിഭാഗം തിങ്ങിപ്പാർക്കുന്ന ലക്ഷം വീട് കോളനിയിൽ  കാലങ്ങളായി അവർഅനുഭവിക്കുന്ന ദുരിതങ്ങൾക്ക് അറുതി വരുത്തി അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി  അവരുടെ ആരോഗ്യം ശുചിത്വം, വിദ്യാഭ്യാസം എന്നിവ ഉറപ്പിവരുത്തി അതിനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയാരംഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് പറഞ്ഞു.

  പുതിയ ഭരണസമിതി അധികാരമേറ്റെടുത്ത് ഒരു വർഷം പൂർത്തിയായപ്പോഴേക്കും വലിയ പദ്ധതികളുമായി 

നവീകരണത്തിന് തുടക്കമിടുകയായിരുന്നു. രണ്ട് കോളനികളെയായിരുന്നു ആദ്യ ഘട്ടത്തിൽ നവീകരണത്തിനായി തെരഞ്ഞെടുത്തത്.

14 വീടുകളുള്ള രണ്ടാം വാർഡിലെ

കാരക്കുറ്റി ലക്ഷം വീട്  കോളനിയും പതിനാലാം വാർഡിലെ ആലുങ്ങൽ കോളനിയും. രണ്ടാം വാർഡിലെ വീടുകളുടെ പ്രവൃത്തിയാണ് പൂർത്തിയായത്. ആലുങ്ങൽ കോളനിയിലെ പ്രവൃത്തി ഈ ഭരണ സമിതിയുടെ കാലാവധി പൂർത്തിയാവുന്നതിന് മുൻപ് പൂർണ്ണമാവും.

ജില്ലയിലെ തന്നെ ഏറ്റവും മികച്ച മാതൃക ലക്ഷം വീടാക്കി മാറ്റുകയാണ് ഭരണസമിതിയുടെ ലക്ഷ്യം.

29 ന് നടക്കുന്ന ചടങ്ങിൽ എം.കെ രാഘവൻ എം.പി ഗ്രീനറിവില്ല നാടിന് സമർപ്പിക്കും