എൽ എസ് എസ് - യു എസ് എസ് സ്കോളർഷിപ്പ് സമഗ്ര പരിശീലനം
എൽ എസ് എസ് - യു എസ് എസ് സ്കോളർഷിപ്പ് സമഗ്ര പരിശീലനം
സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
കൊടിയത്തൂർ: മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികളെ ഭയമില്ലാതെ പരീക്ഷ എഴുതാൻ പ്രാപ്തരാക്കുക, കൂടുതൽ വിദ്യാർത്ഥികൾക്ക് എൽ എസ് എസ് -യു എസ് എസ് സ്കോളർഷിപ്പ് ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ സമഗ്ര പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 'ദ ഐക്കൺ ' എന്ന തലക്കെട്ടിൽ മുക്കം വിദ്യ സെൻറർ ഫോർ എക്സലൻസിൻ്റെ സഹായത്തോടെയാണ് നാനൂറോളം കുട്ടികൾക്ക് പരിശീലനം നൽകിയത്. ഓണം, ക്രിസ്മസ്അവധി ദിവസങ്ങളും ശനി, ഞായർ തുടങ്ങിയ അവധി ദിവസങ്ങളും ഉപയോഗപ്പെടുത്തിയാണ് വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ ക്യാമ്പ് സംഘടിപ്പിച്ചത്.
കൊടിയത്തൂർ ജി എം യു പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി. സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷഷരായ ദിവ്യ ഷിബു, എം ടി റിയാസ്, കരീം പഴങ്കൽ, പഞ്ചായത്തംഗങ്ങളായ ഫസൽ കൊടിയത്തൂർ, ടി.കെ അബൂബക്കർ, നിർവഹണ ഉദ്യോഗസ്ഥൻ ടി.കെ ജുമാൻ,കെ ടി മൻസൂർ, ഷംസുദ്ധീൻ ചെറുവാടി തുടങ്ങിയവർ സംസാരിച്ചു
ചിത്രം:
എൽ എസ് എസ് - യു എസ് എസ് സ്കോളർഷിപ്പ് പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്തിനും മറ്റ് അതിഥികൾക്കുമൊപ്പം